ഗുഡ്‌വിന്‍ ഗ്രൂപ്പിന്റെ പുതിയ ഓഫീസ് ദുബായിൽ

0
മുംബൈയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഗുഡ്‌വിന്റെ ഏറ്റവും പുതിയ ഓഫീസ് ദുബായിൽ തുറന്നു. ഓഗസ്റ്റ് 3 ന് ഫെയർമോണ്ട് ഹോട്ടലിലെ ഗൾഫ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വിപുലമായ ചടങ്ങിൽ പ്രശസ്ത ഗസൽ ഗായകനായ പദ്മശ്രീ പങ്കജ് ഉദാസ് ഉത്‌ഘാടനം നിർവഹിച്ചു
അന്താരാഷ്ട്ര വ്യാപാര ശ്രുംഖല വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഗൾഫ് രാജ്യങ്ങളിലും യു കെയിലും ഓഫീസുകളും ഷോറൂമുകളും ആരംഭിക്കുവാനുള്ള പദ്ധതികളെന്ന് ഗുഡ്‌വിന്‍ ഗ്രൂപ്പ് സാരഥികളായ സുനിൽ കുമാർ, സുധീർ കുമാർ എന്നിവർ അറിയിച്ചു. യു കെ യിൽ ഷോ റൂമിന്റെ പ്രീ ലോഞ്ച് നിർവഹിച്ചത് മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ ആയിരുന്നു.
ജൂവല്‍റി റീറ്റെയ്ല്‍ രംഗത്ത് 2020 ൽ 12 സ്റ്റോറുകളും 500 കോടി വിറ്റുവരവും എന്നതായിരുന്നു മുന്നിലുണ്ടായിരുന്ന ലക്ഷ്യം. എന്നാല്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 350 കോടി രൂപ വിറ്റുവരവ് നേടിക്കഴിഞ്ഞ ഗ്രൂപ്പിന് 2018 ൽ തന്നെ ലക്‌ഷ്യം കൈയ്യെത്തും ദൂരത്തായി. 2020ഓടെ മഹാരാഷ്ട്രയില്‍ പുതുതായി 25 ഷോറൂമുകള്‍ തുറക്കാനും 1000 കോടി രൂപയുടെ വിറ്റുവരവും ലക്ഷ്യമിട്ടു കൊണ്ടാണ് ഗ്രൂപ്പ് പ്രയാണം തുടരുന്നത്. അന്താരാഷ്ട്ര വിപണിയിൽ സാന്നിധ്യമറിയിക്കുന്നതോടെ 2022ല്‍ 2000 കോടി രൂപയിലെത്തിക്കാനുമുള്ള തയ്യാറെടുപ്പിലാണ് ഈ മലയാളി കോർപ്പറേറ്റ് സ്ഥാപനം. നിലവില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ‘മോസ്റ്റ് സ്‌റ്റൈലിഷ് അവാര്‍ഡി’ന്റെയും ലോക്മത് മഹാരാഷ്ട്രീയൻ ഓഫ് ദി ഇയർ പുരസ്കാരത്തിന്റെയും മുഖ്യ പ്രായോജരാണ് ഗുഡ്‌വിന്‍. ഗുഡ്‌വിന്‍ സെക്യൂരിറ്റി സിസ്റ്റം & സിസിടിവി സര്‍വൈലന്‍സിന്റെ 100 ശാഖകള്‍ 2022 ഓടെ മെട്രോ പൊളിറ്റന്‍ നഗരങ്ങളില്‍ സ്ഥാപിക്കുവാനും പദ്ധതിയുണ്ട്.


സംഗീത സ്വാന്തനവുമായി ഗുഡ്‌വിന്‍
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
മുംബൈയിലെ ആരാധകരെ വിസ്മയിപ്പിച്ചു മോഹൻലാൽ
പൂരപ്പൊലിമയിൽ ആറാടി മുംബൈ മലയാളികൾ (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here