ഒരാഴ്ച പിന്നിട്ട ലോറി സമരം പിൻവലിക്കുമ്പോൾ മഹാരാഷ്ട്രയിൽ മാത്രം നഷ്ടം 2000 കോടി രൂപ 

ലോറി ഉടമകളുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതോടെയാണ് സമരത്തിൽ നിന്ന് പിന്മാറിയത്

0
രാജ്യത്തെ ലോറി ഉടമകൾ ഒരാഴ്ചയായി നടത്തി വരുന്ന സമരം പിൻവലിക്കുമ്പോൾ രാജ്യത്ത് മൊത്തം പതിനായിരം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയ്ക്ക് മാത്രം 2000 കോടി രൂപയിലധികവും. ഏകദേശം 93 ലക്ഷം ലോറികളാണ് സമരത്തിൽ പങ്കെടുക്കുന്നത്. മഹാരാഷ്ട്രയിൽ ഇത് 16 ലക്ഷത്തോളം വരുമെന്നാണ്‌ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സുധാകരൻ വ്യക്തമാക്കിയത്.
എന്നാൽ ലോറി സമരവും തുടർന്നുണ്ടായ മാറാത്ത ബന്ദും മുംബൈ വാസികളെ കുറച്ചൊന്നുമല്ല വലച്ചത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം , ലഭ്യത കുറവ് , യാത്ര പ്രശ്നങ്ങൾ എന്നിവ കൊണ്ട് ദൈനംദിന ജീവിതം ബുദ്ധിമുട്ടിലായിരുന്ന സമയത്തായിരുന്നു ഇരുട്ടടിയായി മുംബൈ ബന്ദും ജനജീവിതം താറുമാറാക്കിയത്.
കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി നടത്തി ചർച്ചയെ തുടർന്നാണ് ലോറി സമരം പിൻവലിച്ചത് . ലോറി ഉടമകളുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതോടെയാണ് സമരത്തിൽ നിന്ന് പിന്മാറിയതെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസ് പ്രതിനിധി നരേഷ് ചാൽക്കെ പറഞ്ഞു. ലോറി സമരം ഒരാഴ്‌ച പിന്നിട്ടതിന് പിന്നാലെയാണ് ലോറി ഉടമകളുമായി സർക്കാർ ചർച്ച നടത്തിയത്
ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസാണ് ഡീസല്‍ വില വര്‍ധന പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം പ്രഖ്യാപിച്ചത്.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വാഹന പണിമുടക്ക് വ്യാപകമാക്കുമെന്ന് സമര സമിതി
ഒല, ഉബര്‍ അനശ്ചിത കാല സമരം; മുംബൈ യാത്രാ ദുരിതത്തിൽ
മീശ വിവാദം – മുംബൈ സാഹിത്യലോകം പ്രതികരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here