മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു.

പ്രദേശവാസികളായ യുവാക്കളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം.

0
മഹാരാഷ്ട്രയിലെ ഡപോളി അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള 34 പേരടങ്ങുന്ന സംഘമാണ് മഹാബലേശ്വറിലേക്കുള്ള യാത്രയിൽ റായ്ഗഡിലെ അമ്പനാലി മലമ്പാതയിൽ വച്ച് ബസ്സപകടത്തിൽ പെട്ടത്. ബസ് നിയന്ത്രണം വിട്ടു 500 അടി താഴേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തില്‍നിന്ന് ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടതായും ഇയാളാണ് അപകടവിവരം പുറം ലോകത്തെ അറിയിച്ചതെന്നും അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ ഇതുവരെ 25 മൃതദേഹങ്ങൾ കണ്ടെടുത്തു. പ്രദേശവാസികളായ യുവാക്കളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം. പുണെയില്‍നിന്നുള്ള ദുരന്തനിവാരണ സേനയുടെ യൂണിറ്റും അപകട സ്ഥലത്തെത്തി.

ബസ് 500 അടി താഴേക്ക് പതിക്കുകയായിരുന്നു. സാരമായ പരിക്കുകളോടെ മലയിടുക്ക് പിടിച്ചു കയറിയ സാവന്ത് മൊബൈലിൽ ബന്ധപ്പെട്ടാണ് സഹായം തേടിയത്.

വിനോദ കേന്ദ്രമായ മഹാബലേശ്വർ ഹിൽ സ്റ്റേഷനിലേക്ക് സ്റ്റഡി ടൂറിനായി പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. കൊങ്കൺ കാർഷിക സർവകലാശാലയിലെ എഞ്ചിനീയറിംഗ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ മഹാബലേശ്വറിലെ ഗോതമ്പ് ഗവേഷണ കേന്ദ്രത്തിലേക്കും വിനോദ കേന്ദ്രമായ ഹിൽ സ്റ്റേഷനിലേക്കുമായി വിനോദത്തിനും വിജ്ഞാനത്തിനുമുള്ള യാത്രയായിരുന്നു ദുരന്തത്തിൽ കലാശിച്ചത്. ഡിപ്പാർട്മെന്റിലെ പ്രകാശ് സാവന്ത് ദേശായി മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി . ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞപ്പോൾ മലയിടുക്കിലെ മരച്ചില്ലകളിൽ കുരുങ്ങി അല്പ നേരം നിന്നു . ഈ സമയം പുറത്തേക്ക് ചാടിയ സാവന്തിന് യാദൃശ്ചികമായി പിടുത്തം കിട്ടിയ മരക്കൊമ്പിൽ തൂങ്ങി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇയാൾ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. ബസ് 500 അടി താഴേക്ക് പതിക്കുകയായിരുന്നു. സാരമായ പരിക്കുകളോടെ മലയിടുക്ക് പിടിച്ചു കയറിയ സാവന്ത് മൊബൈലിൽ ബന്ധപ്പെട്ടാണ് സഹായം തേടിയത്.
മഴ പെയ്തു ചളി പിടിച്ച കുത്തനെയുള്ള റോഡിലൂടെയുള്ള യാത്രക്കിടയിൽ മലഞ്ചരിവിലെ വളവിൽ ടയർ വഴുക്കി ഡ്രൈവർക്ക് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്ന് പറയുന്നു. ദുരന്തത്തെ അതിജീവിച്ച പ്രകാശ് സാവന്ത് പോലീസിൽ നൽകിയ മൊഴി പ്രകാരം എല്ലാവരും ഉല്ലസിച്ചാണ് യാത്ര ചെയ്തിരുന്നതെന്നും തമാശകൾ കേട്ട് ഡ്രൈവർ തിരിഞ്ഞു നോക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടമായതും കൊക്കയിലേക്ക് പതിച്ചതും. യൂണിവേഴ്സിറ്റിയിലെ രണ്ടു പേർ കൂടി ഈ സംഘത്തോടൊപ്പം യാത്ര ചെയ്യുവാനിരുന്നതാണ്. അവസാന നിമിഷം അവർ പിൻവാങ്ങുകയായിരുന്നു.


ഗൾഫിൽ നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടെ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു
മീശ വിവാദം – മുംബൈ സാഹിത്യലോകം പ്രതികരിക്കുന്നു.
താര സംഘടനയുടെ ഇന്നത്തെ അവസ്ഥ വേദനാജനകമെന്ന് പ്രശസ്ത സംവിധായകൻ കെ മധു.

LEAVE A REPLY

Please enter your comment!
Please enter your name here