സമൂഹ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം വരുന്നു

അസഹിഷ്ണുതയും വെറുപ്പിക്കലും വിരൽത്തുമ്പിലൂടെ നടപ്പാക്കാൻ ഇറങ്ങി തിരിച്ചവർക്കാണ് കടിഞ്ഞാൽ വീഴുന്നത്.

0
വ്യാജ വാർത്തകൾ കെട്ടിച്ചമക്കുകയും, അവഹേളനപരമായ പ്രസ്താവനകളിലൂടെ വ്യക്‌തിഹത്യ, മാനഹാനി തുടങ്ങിയ നടത്തുന്നവർക്കുമെതിരേ നടപടികളുമായി സൈബർ സെൽ നിയമങ്ങൾ കർശനമാക്കുന്നു. ഇതോടെ ഈ മേഖലയിൽ നടക്കുന്ന വസ്തുനിഷ്ഠമല്ലാത്ത അനാവശ്യ പ്രചാരണങ്ങളെയാണ് നിയമത്തിന് മുന്നിൽ കൊണ്ട് വരിക.
ഏറ്റവും ഒടുവിൽ മീന്‍ വില്‍പ്പനയുടെ പേരില്‍ ഹനാനെ എന്ന വിദ്യാർത്ഥിനിയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചവരെ ഒന്നൊന്നായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊക്കി അകത്തിടുകയാണ് പോലീസ്. ഹനാന് എതിരെയുള്ള സൈബര്‍ ആക്രമണത്തിന് തുടക്കം കുറിച്ച നൂറുദ്ദീന്‍ ഷെയ്ഖിനെ പോലീസ് ജാമ്യമില്ലാ വകുപ്പിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇനിയും നിരവധി പേര്‍ക്ക് പിടിവീഴുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
ഫോട്ടോഷോപ്പ് തുടങ്ങിയ സാങ്കേതിക വിദ്യകളുപയോഗിച്ചു ഫോട്ടോകളിൽ കൃത്രിമം വരുത്തി രാഷ്ട്രീയ പ്രചാരണങ്ങൾ, വ്യക്തി വിദ്വേഷം തുടങ്ങിയവ നടത്തുന്നവർക്കെതിരെയും നിയമ നടപടികളാണ് കാത്തിരിക്കുന്നത്.
സോഷ്യൽ മീഡിയ ഇടപെടലുകളിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നിയന്ത്രണം കൊണ്ട് വരികയാണ്. സര്‍ക്കാര്‍ നയങ്ങളെയും നടപടികളെയും ഉദ്യോഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിമർശിക്കുന്നതിനും അനുവാദമില്ല. അനാവശ്യമായ അഭിപ്രായ പ്രകടനവും പാടില്ല. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മേലുദ്യോഗസ്ഥര്‍ കര്‍ശന നടപടിയെടുക്കണമെന്നാണ് നിർദ്ദേശം. നടപടി എടുത്തില്ലെങ്കില്‍ ഗുരുതര വീഴ്ചയായി കണക്കാക്കും. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടം അനുസരിച്ച് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തുന്നത്  ചട്ടലംഘനമാണ്.
സമൂഹ മാധ്യമങ്ങളിലും ഡിജിറ്റൽ കൂട്ടായ്മകളിലും നടക്കുന്ന അതിരു കടന്ന ചർച്ചകൾക്കും, അവഹേളനപരമായ അഭിപ്രായ പ്രകടനങ്ങൾക്കും വ്യക്തി ഹത്യകൾക്കും ഇനി വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് സൈബർ സെൽ അധികാരികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇതോടെ അസഹിഷ്ണുതയും വെറുപ്പിക്കലും വിരൽത്തുമ്പിലൂടെ നടപ്പാക്കാൻ ഇറങ്ങി തിരിച്ചവർക്കാണ് കടിഞ്ഞാൽ വീഴുന്നത്.

യുവതിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാല് വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി മുംബൈയിൽ പിടിയിൽ
നീരാളിക്കെതിരെ കുപ്രചരണങ്ങൾ; പൊട്ടിത്തെറിച്ചു സന്തോഷ് കുരുവിള
കുടിയന്മാരുടെ കൂട്ടായ്മക്കെതിരെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here