മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ നാടക കളരിയിൽ സജീവ പങ്കാളിത്തം

വിനയനും മുരളീകൃഷ്ണനും നയിക്കുന്ന ക്യാമ്പിൽ നാടകത്തിന്റെ വിവിധ മേഖലകളെ കുറിച്ച് വിശദീകരണവും ചോദ്യോത്തര വേളയും ഉണ്ടായിരിക്കും.

0
മലയാള ഭാഷാ പ്രചാരണ സംഘം കല്യാൺ – ഡോംബിവ് ലി മേഖലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാടക കളരി സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജൂലൈ 28 ശനിയാഴ്ച നടന്ന ക്യാമ്പിന് നാടക പ്രവർത്തകരായ കളത്തൂർ വിനയൻ, പി കെ മുരളീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന നാടക പരിശീലന കളരിക്ക് ഞായറാഴ്ച വൈകുന്നേരത്തോടെ തിരശീല വീഴും. രണ്ടാം ദിവസമായ ഇന്ന് (29/07/18) ഉച്ചക്ക് 2 മണി മുതൽ കുട്ടികൾ അവതരിപ്പിക്കുന്ന നാടകങ്ങൾ ഉണ്ടായിരിക്കും. പുതിയ തലമുറയിലെ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നടക്കുന്ന ചർച്ചയിൽ നഗരത്തിലെ പ്രമുഖ നാടക പ്രവർത്തകരും ആസ്വാദകരും പങ്കെടുക്കും
കുംബർഘാൻപാഡ മോഡൽ ഇംഗ്ലീഷ് സ്കൂളിൾ അങ്കണത്തിൽ വച്ച് നടക്കുന്ന നാടക കളരിയിൽ എട്ടിനും ഇരുപതിനും ഇടയിൽ പ്രായമുള്ള കുട്ടികൾളാണ് പങ്കെടുക്കുന്നത്. വിനയനും മുരളീകൃഷ്ണനും നയിക്കുന്ന ക്യാമ്പിൽ നാടകത്തിന്റെ വിവിധ മേഖലകളെ കുറിച്ച് വിശദീകരണവും ചോദ്യോത്തര വേളയും ഉണ്ടായിരിക്കും.


ഒന്നുമറിയാതെയല്ല ഈ മുംബൈ മലയാളി
വെള്ളിത്തിരയിൽ സാന്നിധ്യമറിയിച്ചു മറ്റൊരു മുംബൈ മലയാളി
മുംബൈ മലയാളി വ്യവസായികൾ നിർമ്മിച്ച മരുഭൂമിയിലെ മഴത്തുള്ളികൾ
ഡബ്സ്മാഷിൽ മാറ്റുരച്ച് മുംബൈ മലയാളി പ്രതിഭകളും
മുംബൈയിലെ മികച്ച മലയാളി ഹോട്ടലുകൾ

LEAVE A REPLY

Please enter your comment!
Please enter your name here