അരങ്ങിന് പുതിയ രംഗ രീതിയും ദിശാബോധവും നല്‍കി നാട്ടുപച്ച

ബോംബെ ബ്ലാക്ക് ബോക്സ് തീയേറ്റർ ക്യാമ്പിന് ആദർശ് വിദ്യാലയത്തിൽ തിരശീല വീണു

0
മുംബൈയിലെ യുവ നാടക പ്രവർത്തകരുടെ കൂട്ടായ്മയായ നാട്ടു പച്ചയുടെ നേതൃത്വത്തിൽ  യുവ കലാകാരന്മാർക്കായി സംഘടിപ്പിച്ച ത്രിദിന നാടക ക്യാമ്പിന് ചെമ്പൂർ ആദർശ് വിദ്യാലയത്തിൽ തിരശീല വീണു. കേരളത്തിലെ പ്രമുഖ നാടക പ്രവർത്തകനായ സുജിൽ മാങ്ങാട് ആണ് ക്യാമ്പിന് നേതൃത്വം നൽകിയത്.

നാടക കളരികൾ വെറും കളികളിൽ മാത്രം ഒതുങ്ങുന്ന മറ്റു ക്യാമ്പുകളിൽ നിന്നും സുജിൽ മാങ്ങാടിന്റെ സമീപനം വ്യത്യസ്തമാകുന്നുവെന്നു സംഘാടകർ

ചുറ്റുമുള്ള ജീവിതാന്തരീക്ഷങ്ങളെ സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ വേദയിലെത്തിക്കാനും തന്മയത്വമായ അവതരണത്തിലൂടെ പ്രേക്ഷകനിലേക്ക് പകർന്നാടുന്നത് വരെയുള്ള ഘട്ടങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ക്യാമ്പ് ചർച്ച ചെയ്തു. നൂതനമായ ആശയങ്ങൾക്കും ചർച്ച വേദിയായി .  നാലു ചുമരുകൾക്കുള്ളിൽ ഇരുന്നു കൊണ്ടുള്ള രചനയിൽ പൂർണമാകുന്നതല്ല നാടകമെന്നും അഭിനേതാക്കൾ അരങ്ങിൽ ജീവിക്കുമ്പോഴാണ് നാടകത്തെ കണ്ടെത്താനാ കുകയെന്നും ക്യാമ്പ് കോറിയിട്ടു. ഇത്തരം തിരിച്ചറിവുകൾ മുംബൈയിലെ യുവ കലാകാരന്മാർക്ക് പകർന്ന് നൽകാൻ സഹായകമായതാണ് ക്യാമ്പിന്റെ വിജയമെന്ന് സംഘാടകർ അറിയിച്ചു.
നാടക കളരികൾ വെറും കളികളിൽ മാത്രം ഒതുങ്ങുന്ന മറ്റു ക്യാമ്പുകളിൽ നിന്നും സുജിൽ മാങ്ങാടിന്റെ ക്യാമ്പ് വ്യത്യസ്തമാകുന്നത് ഇത്തരം തിരിച്ചറിവുകൾ യുവ കലാകാരന്മാർക്ക് പകർന്ന് നൽകുന്നതിലൂടെയാണെന്നും സംഘാടകർ അഭിപ്രായപ്പെട്ടു.
അഭിനയത്തിന് ഉതകുന്ന നിരീക്ഷണങ്ങൾക്കായി ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കുന്നതിന് മുൻപായി സ്വയം സജ്ജമാകണമെന്നും ക്യാമ്പ് അടിവരയിട്ടു. തിരക്ക് പിടിച്ച നഗര ജീവിതത്തിനിടയിലും വിദ്യാർഥികളടക്കം നാട്ടുപച്ചയുടെ പ്രവർത്തകരുടെ സജീവ പങ്കാളിത്തവും ക്യാമ്പിന് ഉണർവ് നൽകി. കേരളത്തിൽ സംഘടിപ്പിച്ച അമേച്വർ നാടക മത്സരങ്ങളിൽ നിരവധി തവണ മികച്ച നാടകത്തിനും, സംവിധാനത്തിനുമുള്ള അംഗീകാരങ്ങൾ ബോംബെ ബ്ലാക്ക് ബോക്സ് ക്യാമ്പിന്റെ ഡയറക്ടറെ തേടിയെത്തിയിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി പശ്ചിമ മേഖല സമിതി ചെയർമാൻ കേളി രാമചന്ദ്രൻ സമാപന സമ്മേളനം ഉത്‌ഘാടനം ചെയ്തു. വൈസ് ചെയർമാൻ പ്രിയാ വർഗീസ്, നിഷാ ഗിൽബർട്ട്, മധു നമ്പ്യാർ, ആശിഷ് എബ്രഹാം, ദീപക് പച്ച എന്നിവർ ആശസകൾ അറിയിച്ചു.

പുരസ്‌കാര നിറവിൽ ഇ. ഐ. എസ്. തിലകൻ
മികച്ച വിജയം നേടിയ നൂറിലധികം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി അനുമോദിച്ചു
മുംബൈ മലയാളോത്സവം കമൽ ഉത്‌ഘാടനം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here