വീണ്ടും അസ്സോച്ചം പുരസ്‌കാരം; ഇരട്ടി മധുരവുമായി സീഗൾ ഗ്രൂപ്പ്.

മുപ്പതു വർഷമായി എച്ച്.ആർ.കൺസൾട്ടൻസി രംഗത്തുള്ള സീഗൾ ഗ്രൂപ്പ് കൊച്ചി,ചെന്നൈ,ദുബയ് എന്നിവിടങ്ങളിൽ ശാഖകളുണ്ട്.

0
മുംബൈ : വ്യവസായ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അസ്സ്സോച്ചത്തിന്റെ (അസോസിയേറ്റഡ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ) രണ്ടാമത് സർവീസ് എക്സലൻഡ് അവാർഡ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീഗൾ ഗ്രൂപ്പിന്. ഹ്യൂമൻ റിസോഴ്സ് കോൺസൾട്ടൻസി വിഭാഗത്തിലാണ് അവാർഡ്.ജൂലൈ 25ന് ന്യൂ ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ സീഗൾ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോക്ടർ സുരേഷ്‌കുമാർ മധുസൂദനനു ഇന്ത്യ സാർക് ബിസിനസ് കൗൺസിൽ പ്രൊമോഷൻ കൗൺസിൽ ചെയർമൻ രവി വിജ്ജിൽനിന്നും പുരസ്‌കാരം ഏറ്റുവാങ്ങി . തദവസരത്തിൽ സുരേഷ് പ്രഭു, ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി മുഖ്യാഥിതിയായിരുന്നു, ഡി.എസ്.റാവത് (സെക്രട്ടറി ജനറൽ അസ്സോച്ചം), ഡോക്ടർ വിനയ് ശർമ (എക്സ്പോർട്ട് പ്രൊമോഷൻ കോൺസിൽ, മിനിസ്ട്രി ഓഫ് കോമേഴ്‌സ് & ഇൻഡസ്ടറി) രാകേഷ് സിംഗ് ( ചെയർമാൻ ഉത്തർ പ്രദേശ് ചാപ്റ്റർ ഓഫ് അസ്സോച്ചം) എൻ.കെ.പ്രേമചന്ദ്രൻ ( മെമ്പർ ഓഫ് പാർലമെന്റ്) എന്നിവർ പങ്കെടുത്തു.
2017-ലെ അസ്സോച്ചം പുരസ്കാരവും സീഗൾ ഗ്രൂപ്പിന് ആയിരുന്നു. കഴിഞ്ഞ മുപ്പതു വർഷമായി എച്ച്.ആർ.കൺസൾട്ടൻസി രംഗത്തുള്ള സീഗൾ ഗ്രൂപ്പ് കൊച്ചി,ചെന്നൈ,ദുബയ് എന്നിവിടങ്ങളിൽ ശാഖകളുണ്ട്.

റഫാലെ ജെറ്റ് ഇടപാടുമായി രാഹുൽ ഗാന്ധിക്ക് അനിൽ അംബാനിയുടെ മറുപടി
ദുൽഖറിന്റെ ബോളിവുഡ് ചിത്രം ആഗസ്റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here