മലയാണ്മയുടെ ഹൃദയം തൊട്ട നാടക കളരിക്ക് ഡോംബിവ്‌ലിയിൽ സമാപനമായി

രണ്ട് ദിവസം നീണ്ടു നിന്ന ക്യാമ്പ് നാടകത്തിന്റെ വിവിധ മേഖലകൾ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനുള്ള വേദിയായി.

0
മലയാള ഭാഷാ പ്രചാരണ സംഘം, കല്യാൺ – ഡോംബിവ് ലി മേഖലയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച നാടക കളരിക്ക് സമാപനമായി . ജൂലൈ 28 – 29 തീയതികളിലായി ഡോംബിവ്ലി വെസ്റ്റിലെ മോഡൽ ഇംഗ്ലീഷ് സ്കൂളിൽ നടന്ന നാടക കളരിക്ക് മികച്ച പ്രതികരണം. വിനയൻ കളത്തൂരും പി.കെ മുരളീകൃഷ്ണനും ചേർന്ന് നയിച്ച നാടക കളരിയിൽ എട്ടിനും ഇരുപതിനും ഇടയിൽ പ്രായമുള്ള മുപ്പതിലധികം കുട്ടികളാണ് പങ്കെടുത്തത്.
മുംബൈയിലെ തിരക്കിട്ട പ്രവാസ ജീവിതത്തിൽ പുതിയ തലമുറക്ക് നഷ്ടമായിരിക്കുന്ന കൂട്ടായ്മയും ജീവിത രീതിയും ചുരുങ്ങിയ മണിക്കൂറുകളിൽ കുട്ടികളെ പരിചയപ്പെടുത്താൻ സംഘാടകർ ശ്രദ്ധിച്ചിരുന്നു. നാടക കളരിയുടെ ആദ്യ ദിവസം രക്ഷിതാക്കളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭക്ഷണം വിളമ്പിയപ്പോൾ രണ്ടാം ദിവസം ശ്രീ മുത്തപ്പൻ മഠപ്പുര ട്രസ്റ്റ്, താക്കൂർളിയാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഭക്ഷണം തയ്യാറാക്കിയത്.

പരിമിതമായ വസ്തുക്കൾ ഉപയോഗിച്ച് വേഷവിധാനവും, രംഗസജ്ജീകരണവും, ശബ്ദ കൃമീകരണവും ചിട്ടപ്പെടുത്തുവാനുള്ള അറിവുകൾ പകർന്നാടാനും നാടക കളരി വേദിയായി

രണ്ട് ദിവസം നീണ്ടു നിന്ന ക്യാമ്പ് നാടകത്തിന്റെ വിവിധ മേഖലകൾ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനുള്ള വേദിയായി. പരിമിതമായ വസ്തുക്കൾ ഉപയോഗിച്ച് വേഷവിധാനവും, രംഗസജ്ജീകരണവും, ശബ്ദ കൃമീകരണവും ചിട്ടപ്പെടുത്തുവാനുള്ള അറിവുകൾ പകർന്നാടാനും നാടക കളരി വേദിയായി.
രണ്ടാം ദിവസം ക്യാംമ്പംഗങ്ങളായ കുട്ടികൾ കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച നാലു നാടകങ്ങൾ രക്ഷിതാക്കൾക്കും നാടക പ്രേമികൾക്കും മുമ്പാകെ അവതരിപ്പിച്ചു. നാടകാവതരണത്തിന് ശേഷം പൊതു ചർച്ചയും സംഘടിപ്പിച്ചിരുന്നു. കുട്ടികൾക്കുള്ളിൽ തിരിച്ചറിയാതിരുന്ന കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള അവസരമായിരുന്നു മലയാള ഭാഷാ പ്രചാരണ സംഘം, കല്യാൺ – ഡോംബിവ് ലി മേഖല സംഘടിപ്പിച്ച നാടക കളരിയെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
തുടർന്ന് മേഖലാ പ്രസിഡന്റ് പ്രസന്ന ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച സമാപന ചടങ്ങിൽ സെക്രട്ടറി സൂരജ് NK നാടക കളരിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിച്ചു. ഡോംബിവ് ലി കേരളീയ സമാജം ആർട്സ് & കൾച്ചറൽ വിഭാഗം സെക്രട്ടറി C K രമേഷ് മുഖ്യാതിഥിയായിരുന്നു. ശ്രീ മുത്തപ്പൻ മഠപ്പുര ട്രസ്റ്റ്, താക്കൂർളിയുടെ സെക്രട്ടറി സുധീർകുമാർ KP , പ്രശസ്ത നാടക പ്രവർത്തക സുമ മുകുന്ദൻ, മലയാള ഭാഷാ പ്രചാരണ സംഘം ജനറൽ സെക്രട്ടറി ജീവൻരാജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യോഗത്തിന് നിഖിൽ കാട്ടാമ്പളളി സ്വാഗതവും സുനീപ് കുളക്കുഴി നന്ദിയും രേഖപ്പെടുത്തി.

മുംബൈ മലയാളോത്സവം കമൽ ഉത്‌ഘാടനം ചെയ്യും
പുരസ്‌കാര നിറവിൽ അക്ഷരങ്ങളുടെ അമ്മ – തുളസി ബുക്‌സിന്റെ പുരസ്‌കാരം തേടിയെത്തിയത് മുംബൈയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here