മുംബൈ ജയിൽ സൗകര്യങ്ങൾ പോരെന്ന് വിജയ് മല്യ

ജയിൽ സൗകര്യങ്ങളുടെ വീഡിയോ ആവശ്യപ്പെട്ട് ലണ്ടൻ കോടതിയും

0
വിവിധ ബാങ്കുകളിൽ നിന്നെടുത്ത 9000 കോടി രൂപയുടെ വായ്‌പ്പാ തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് ഒളിച്ചോടിയ വിജയ മല്യയെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് കൊണ്ടുവരുവാനുള്ള നീക്കങ്ങൾ ശക്‌തമായപ്പോൾ വിജയ് മല്യയുടെ വേവലാതി ജയിൽ സൗകര്യങ്ങളെ കുറിച്ചാണ്. വിജയ് മല്യക്കായി ഒരുങ്ങിയ മുംബൈയിലെ ആർതർ റോഡിലുള്ള ജയിലിൽ മതിയായ വായുവും വെളിച്ചവും ലഭിക്കില്ലെന്നാണ് മദ്യ രാജാവ് പരാതിപ്പെടുന്നത്. വാദം ഉയർന്നതോടെ ജയിലിലെ സൗകര്യങ്ങളുടെ വീഡിയോ കാണണമെന്നാണ് ലണ്ടൻ കോടതി.
കഴിഞ്ഞ ഏപ്രിലിൽ ലണ്ടനിൽ അറസ്റ്റിലായ മല്യ ഇന്ത്യക്ക് കൈമാറാതിരിക്കാനുള്ള നിയമ പോരാട്ടത്തിലാണ് . ഇതിനായി ഇന്ത്യക്ക് വേണ്ടി അഭിഭാഷകൻ സമർപ്പിച്ച ജയിലിന്റെ ഫോട്ടോകൾ കൃതിമമാണെന്ന് വരെ വിജയ് മല്യ ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോട്ടോ പോരെന്നും വീഡിയോ തന്നെ കൈമാറണമെന്നും കോടതി നിലപാടെടുത്തിരിക്കുന്നത്.


മുംബൈയിലെ മികച്ച മലയാളി ഹോട്ടലുകൾ
ക്രിക്കറ്റ് തരംഗമാണെങ്കിൽ…ഫുട്ബോൾ ചങ്കാണ് മുംബൈ മലയാളികൾക്ക് !!
ലൈക്കുകൾക്ക് കടുത്ത ക്ഷാമം; സെലിബ്രിറ്റി പേജുകൾ പട്ടിണിയിൽ !

LEAVE A REPLY

Please enter your comment!
Please enter your name here