വള്ളം കളി മത്സരത്തിൽ ചരിത്രം കുറിച്ച് യൂറോപ്പിലെ മലയാളികൾ.

മലയാളികളുടെ വള്ളംകളി ചരിത്രത്തില്‍ ഏറ്റവുമധികം മത്സരങ്ങള്‍ അരങ്ങേറുന്നതിനാണ് ഓക്സ്ഫോര്‍ഡിലെ ഫാര്‍മൂര്‍ തടാകം സാക്ഷ്യം വഹിച്ചത്

0

യൂണിയൻ ഓഫ് യൂ കെ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച കേരളാ പൂരത്തിന്റെ മുഖ്യ ആകർഷണമായിരുന്നു വള്ളം കളി മത്സരം . ഓക്സ്ഫോർഡിലെ ഫാർമൂർ തടാകത്തിൽ നടന്ന വള്ളംകളി പുന്നമടക്കായലിൽ നടക്കാറുള്ള ജലോത്സവത്തിന്റെ ആവേശം ഒട്ടും ചോരാതെയുള്ള റീമിക്സ് പതിപ്പായിരുന്നു.

കേരള നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ വള്ളം കളി മത്സരങ്ങൾ ഉത്‌ഘാടനം ചെയ്തു. കോൺഗ്രസ് നേതാവും എം പി യുമായ ശശി തരൂർ, എം എൽ എ വി ടി ബൽറാം തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയിരുന്നു.

ഓക്സ്ഫോർഡിലെ ഫാർമൂർ തടാകത്തിൽ നടന്ന വള്ളംകളി പുന്നമടക്കായലിൽ നടക്കാറുള്ള ജലോത്സവത്തിന്റെ ആവേശം ഒട്ടും ചോരാതെയുള്ള റീമിക്സ് പതിപ്പായിരുന്നു.

മലയാളികളുടെ വള്ളംകളി ചരിത്രത്തില്‍ ഏറ്റവുമധികം മത്സരങ്ങള്‍ അരങ്ങേറുന്നതിനാണ് ഓക്സ്ഫോര്‍ഡിലെ ഫാര്‍മൂര്‍ തടാകം സാക്ഷ്യം വഹിച്ചത്

യുക്മ കേരളാ പൂരം 2018″ നോട് അനുബന്ധിച്ചു നടന്ന വള്ളംകളി മത്സത്തില്‍ 32 ടീമുകള്‍ മൂന്ന് റൗണ്ടുകളിലായി ഏറ്റുമുട്ടിയതോടെ 24 മത്സരങ്ങള്‍ക്കാണ് വേദിയൊരുങ്ങിയത്. ഇതിനു പുറമെ വനിതകള്‍ക്കായി ഒരു പ്രദര്‍ശന മത്സരവും ഉണ്ടായിരുന്നു.

ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരന്പര്യം ഉയര്‍ത്തിപ്പിടിച്ച്‌ 32 കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങിയത്. പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 32 ടീമുകളില്‍ നാല് ടീമുകള്‍ വീതം ഏറ്റുമുട്ടിയപ്പോൾ കഴിഞ്ഞ വർഷത്തെ ജേതാക്കളുടെ സമയത്തെ പിന്നിലാക്കി 47.47 സെക്കന്റുകൊണ്ട് ജലരാജാവായ തായങ്കരി കിരീടത്തിൽ മുത്തമിട്ടു. മുംബൈ വ്യവസായ ഗ്രൂപ്പായ ഗുഡ് വിൻ ജ്വല്ലേഴ്‌സ് ആയിരുന്നു തായങ്കരിയുടെ പ്രായോജകർ.

രണ്ടും മൂന്നും സ്ഥാനങ്ങൾ നോട്ടിങ് ഹാം എൻ എം സി എ ബോട്ട് ക്ലബ്ബിന്റെ കിടങ്ങറയും  സെവൻ സ്റ്റാർസ് ബോട്ട് ക്ലബ് തുഴഞ്ഞ കായിപ്രവും സ്വന്തമാക്കി.

ലോകത്തെവിടെ പോയാലും സംഘടിക്കാനുള്ള മലയാളികളുടെ കഴിവിനെ പരാമർശിച്ചാണ് ശശി തരൂർ പ്രസംഗിച്ചത്.

ജന്മനാട്ടിലെ ജലോത്സവ വേദികളിൽ നിൽക്കുന്ന പ്രതീതി തന്നെയാണ് യുക്മ സംഘടിപ്പിച്ച വള്ളം കളി മത്സരം പ്രദാനം ചെയ്തതെന്ന് ഗുഡ് വിൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സുനിൽ കുമാർ അഭിപ്രായപ്പെട്ടു

ഇത്രയേറെ ജനപങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞതാണ് കേരളാ പൂരത്തിന്റെ വിജയമെന്ന് ഗുഡ് വിൻ ഗ്രൂപ്പ് ഡയറക്ടർ സുധീഷ് കുമാർ പറഞ്ഞു.

തുടർന്ന് കലാപ്രകടനങ്ങൾ അരങ്ങു വാണ സ്റ്റേജിൽ ദൃശ്യാ ശ്രവ്യ അനുഭൂതികൾ വിരുന്നൊരുക്കി. കേരളത്തിന്റെ തനതു കലകൾ ഒന്നൊന്നായി അരങ്ങേറിയതോടെ പ്രവാസി മനസുകളെ ആയിരം കാതം അകലെയുള്ള മലയാള മണ്ണിലേക്ക് കൂട്ടികൊണ്ടു  പോകുകയായിരുന്നു

അന്താരാഷ്ട വിപണിയുടെ വിപുലീകരണത്തിന്റെ ഭാഗമായി യു കെ യിൽ ജ്വല്ലറി ഷോറൂമുകൾ ആരംഭിക്കാനിരിക്കുന്ന ഗുഡ് വിൻ ഗ്രൂപ്പായിരുന്നു യുക്മ സംഘടിപ്പിച്ച കേരള പൂരത്തിന്റെ മുഖ്യ പ്രായോജകർ.

Tune in AMCHI MUMBAI for the highlights of UUKMA Kerala Pooram

Every Sunday @ 7.30 am in Kairali TV
Every Wednesday @ 9.30 pm in People TV


 


സംഗീത സ്വാന്തനവുമായി ഗുഡ് വിൻ
അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ട് ഗുഡ്‌വിന്‍; യു.കെ. യിൽ പുതിയ ഷോറൂമുകളുമായി വികസന കുതിപ്പിലേക്ക് .

LEAVE A REPLY

Please enter your comment!
Please enter your name here