ഗോൾഡൻ വോയ്‌സ് സീസൺ 2 റെജിസ്ട്രേഷൻ തുടങ്ങി

ആഗസ്റ്റ് 31 ന് മുൻപ് നിങ്ങളുടെ എൻട്രികൾ ലഭിച്ചിരിക്കണം

0
മികച്ച ഗായകരെ കണ്ടെത്താനുള്ള ഗോൾഡൻ വോയ്‌സ് മ്യൂസിക് റിയാലിറ്റി ഷോയിലേക്കുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നേരിട്ട് വിളിച്ചോ, വാട്ട്സപ്പ് /ഇമെയിൽ മാധ്യമങ്ങൾ വഴി ബന്ധപ്പെട്ടോ പങ്കാളിത്തം ഉറപ്പാക്കേണ്ടതാണ്. സംഗീത മത്സരത്തിലേക്കുള്ള അപേക്ഷകൾ ഇ-മെയിൽ വഴി അയക്കാവുന്നതാണ്. അപേക്ഷയിൽ ഐ ഡി നമ്പർ, മത്സരാർഥിയുടെ പേര്, വയസ്സ്, അഡ്രസ്, ഇ-മെയിൽ തുടങ്ങിയ വിവരങ്ങളോടൊപ്പം ഇഷ്ടഗാനവും റെക്കോർഡ് ചെയ്തു അയക്കുക. അപേക്ഷകൾ അയക്കുന്നതിന് മുൻപായി 9895803570 എന്ന നമ്പറിൽ ബന്ധപ്പെട്ട് നിങ്ങളുടെ ഐ ഡി നമ്പർ സ്വന്തമാക്കുക.
മുംബൈ കൂടാതെ പുണെ, നാസിക്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിഭകളെയും കൂടി പങ്കെടുപ്പിച്ചു കൊണ്ടായിരിക്കും മത്സരങ്ങൾക്കായി ഇക്കുറി വേദിയൊരുങ്ങുക
മുംബൈ കൂടാതെ പുണെ, നാസിക്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിഭകളെയും കൂടി പങ്കെടുപ്പിച്ചു കൊണ്ടായിരിക്കും മത്സരങ്ങൾക്കായി ഇക്കുറി വേദിയൊരുങ്ങുക. മത്സരത്തിന് പ്രായപരിധിയില്ല. ഗോൾഡൻ വോയ്‌സ് സീസൺ 2 ലോഗോ പ്രകാശനം ആഗസ്റ്റ് 12 ന് എൽ ഐ സി മാനേജിങ് ഡയറക്ടർ ബി വേണുഗോപാൽ നിർവഹിക്കും. മയിൽ‌പീലി കാവ്യാലാപന റിയാലിറ്റി ഷോയുടെ ഫൈനൽ വേദിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഗോൾഡൻ വോയ്‌സ് ആദ്യ സീസണിൽ പങ്കെടുത്ത മത്സരാർഥികളും വേദി പങ്കിടും.
ആഗസ്റ്റ് 31 ന് മുൻപ് നിങ്ങളുടെ എൻട്രികൾ ലഭിച്ചിരിക്കണം. ഇ-മെയിൽ : goldenvoice@amchimumbaionline.com എന്ന വിലാസത്തിലോ, വാട്ട്സപ്പ് 9895803570 എന്ന നമ്പറിലേക്കോ അയക്കേണ്ടതാണ്.


മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.ഗോൾഡൻ വോയ്‌സ് ഗായിക ദേവികാ അഴകേശന് ജപ്പാനിൽ അംഗീകാരം
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here