കേരളത്തിന് കൈത്താങ്ങ്; സഹായവാഗ്ദാനവുമായി നിരവധി സുമനസുകൾ രംഗത്ത്

ആംചി മുംബൈ സംഘടിപ്പിക്കുന്ന മയിൽ‌പീലി കാവ്യാലാപന റിയാലിറ്റി ഷോയുടെ ഫൈനൽ മത്സര വേദിയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ഇവരെല്ലാം സഹായങ്ങൾ കൈമാറും.

0
ആംചി മുംബൈ ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിച്ച വാർത്തയോട് അനുകൂലമായ പ്രതികരണവുമായി നിരവധി സുമനസുകൾ രംഗത്തെത്തി. മഴക്കെടുതിയിൽ കേരളം അനുഭവിക്കുന്ന വലിയ ദുരന്തത്തിന് സ്വാന്തനമേകിയാണ് പ്രമുഖരായ മലയാളികളടക്കം നിരവധി പേർ മുന്നോട്ടു വന്നിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ചെക്കുകൾ മുംബൈയിലെ ലോകസംഭംഗങ്ങൾ വഴിയോ, നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലോ എത്തിക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങൾ തുടങ്ങി

ആംചി മുംബൈ സംഘടിപ്പിക്കുന്ന മയിൽ‌പീലി കാവ്യാലാപന റിയാലിറ്റി ഷോയുടെ ഫൈനൽ മത്സര വേദിയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ഇവരെല്ലാം സഹായങ്ങൾ കൈമാറും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ചെക്കുകൾ മുംബൈയിലെ ലോകസംഭംഗങ്ങൾ വഴിയോ, നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലോ എത്തിക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങൾ തുടങ്ങിയിട്ടുണ്ട്. സഹായങ്ങൾ നൽകുവാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള ചെക്ക്/ ഡ്രാഫ്റ്റ് എന്നിവ ആംചി മുംബൈയുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങൾ ശേഖരിച്ചു ബന്ധപ്പെട്ട ലോക കേരള സഭ അംഗങ്ങൾക്കോ, നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലോ കൈമാറുന്നതായിരിക്കും. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ 80G(2) (iii hf) of the Income-Tax Act, 1961 പ്രകാരം 100 % നികുതി ഇളവ് ലഭിക്കുന്നതായിരിക്കും. സുമനസുകളായ മഹാരാഷ്ട്രയിലെ മലയാളികളുടെ ചെറിയ സഹായം പോലും ജന്മനാടിന് അനുഗ്രഹമായിരിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാൻ പണം ഓണ്‍ലൈനായി നൽകുന്നതിന് താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പറിലേക്ക് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.

Chief Minister’s Distress Relief Fund
Bank A/c No.  67319948232
State Bank of India, City Branch, Thiruvananthapuram
IFS Code: SBIN0070028

 ചെക്ക് മുഖേനയുള്ള സംഭാവനകള്‍ നേരിട്ട് നൽകാൻ

Principal Secretary (Finance)
Treasurer
Chief Minister’s Distress Relief Fund
Secretariat, Thiruvananthapuram – 695 001
Kerala
എന്ന വിലാസത്തിലാണ് അയക്കേണ്ടത്.

Donations made to the Chief Minister’s Distress Relief Fund is eligible for 100% exemption from income-tax under section 80G(2) (iii hf) Funds will be received at all Collectorate and Taluk Offices.

 മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.

Donation appeal for severe floods in Kerala

LEAVE A REPLY

Please enter your comment!
Please enter your name here