പിതൃസ്മരണയില്‍ മോക്ഷപ്രാപ്തി തേടി പതിനായിരങ്ങള്‍ മുംബൈയിലും ബലിതര്‍പ്പണം നടത്തി.

പാപശാന്തിക്കും ഐശ്വര്യത്തിനുമായി മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി നടന്ന കര്‍ക്കടക വാവുബലിയിൽ പതിനായിരങ്ങള്‍ പങ്കെടുത്തു

0
മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി പ്രധാന ബലി തര്‍പ്പണ കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. നഗരപ്രാന്തത്തിലെ ക്ഷേത്രങ്ങളോടു ചേര്‍ന്നുള്ള ജലാശയങ്ങളിലാണ് പ്രധാനമായും പിതൃതര്‍പ്പണ ചടങ്ങുകൾ നടന്നത്.
നഗരത്തിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകളിലും ആയിരങ്ങൾ ബലി തര്‍പ്പണം നടത്തിയപ്പോൾ പലയിടങ്ങളിലും ചാറ്റൽ മഴയുണ്ടായിരുന്നു. ഏകദേശം എട്ടു മണിയായതോടെ ചിലയിടങ്ങളിൽ മഴ കനത്തു.

ബദലാപൂര്‍ കുല്‍ഗാവിലെ ശ്രീരാമദാസ ആശ്രമത്തിലെ വാവുബലി ഇക്കുറിയും ബാര്‍വീനദീതീരത്താണ് നടന്നത്. നദിക്കരയില്‍ തീര്‍ത്ത ബലി മണ്ഡപത്തില്‍ പുലര്‍ച്ചെ അഞ്ചിന് ബലിയിടല്‍ ചടങ്ങിന് ആരംഭമായി. മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി ചടങ്ങിന് നേതൃത്വം നല്‍കി.

വ്യക്തി ജീവിതം കടപ്പെട്ടിരിക്കുന്നത് മാതാപിതാക്കളോടാണെന്നും വാർദ്ധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കുകയും അവർ മരിച്ചാൽ പരേതരുടെ ആത്മ ശാന്തിക്കായി മോക്ഷം കിട്ടാൻ മക്കൾ അനുഷ്‌ടിക്കേണ്ട കർമ്മമാണ്‌ പ്രിതൃ കർമ്മങ്ങളെന്നാണ് വിശ്വാസം

നെരൂൾ ഗുരുദേവഗിരി, എൻ എസ് എസ് മീരാ റോഡ്, വാഗ്ലെ എസ്റ്റേറ്റ് അയ്യപ്പ പൂജ സമിതി, ബോറിവ്‌ലി നായർ അസോസിയേഷൻ, സാഹർ ശിവപാർവ്വതി അയ്യപ്പ ക്ഷേത്രം, മുളുണ്ട് ഈസ്റ്റ് അയ്യപ്പ സേവാ സംഘം, കലംബൊലി അയ്യപ്പ ക്ഷേത്രം, കോപ്പൊളി ശ്രീകൃഷ്ണ ക്ഷേത്രം, സാക്കിനാക്ക ഗുരുശ്രീ മഹേശ്വരക്ഷേത്രം, സാക്കിനാക്ക നായർ സമാജം, ആൽപ്പനക്കാവ് അയ്യപ്പ ക്ഷേത്രം, വിരാർ ശ്രീനാരായണ മന്ദിര സമിതി, മലാഡ് കുറാര്‍ ഗുരു ശാരദാ മഹേശ്വര ക്ഷേത്രം, മീരാറോഡ് ഗുരുസെന്റർ, വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം കൂടാതെ നഗരത്തിലെ വിവിധ എസ് എൻ ഡി പി ശാഖകളിലും പിതൃതര്‍പ്പണ ചടങ്ങുകൾ നടന്നു കൊണ്ടിരിക്കയാണ് .
Photo Credit : Varun Vadasserikkara from Badlapur – Sreeramadasa Ashramam
ശ്രീനാരായണചൈതന്യ ട്രസ്റ്റ് പന്‍വേലിന്റെയും ഹിന്ദു സേവ സമിതി പന്‍വേലിനെറെയും സംയുക്താഭിമുഖ്യത്തില്‍ ഖാന്ദേശ്വര്‍ ശിവക്ഷേത്രാങ്കണത്തില്‍ നടന്നു കൊണ്ടിരിക്കുന്ന കര്‍ക്കടകവാവു ബലിയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.
എസ് എൻ ഡി പി യോഗം പനവേൽ ശാഖയുടെ ആഭിമുഖ്യത്തിൽ ഗാഡേശ്വർ നദീതീരത്തുള്ള ശിവമന്ദിരത്തിൽ വച്ച് അഞ്ഞൂറോളം മലയാളികൾ ബലിതർപ്പണം നടത്തി. രാവിലെ 11 മണി വരെ പിതൃദർപ്പണ ചടങ്ങുകൾ നടക്കുമെന്ന് സംഘാടകർ പറഞ്ഞു.
വ്യക്തി ജീവിതം കടപ്പെട്ടിരിക്കുന്നത് മാതാപിതാക്കളോടാണെന്നും വാർദ്ധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കുകയും അവർ മരിച്ചാൽ പരേതരുടെ ആത്മ ശാന്തിക്കായി മോക്ഷം കിട്ടാൻ മക്കൾ അനുഷ്‌ടിക്കേണ്ട കർമ്മമാണ്‌ പ്രിതൃ കർമ്മങ്ങളെന്നാണ് വിശ്വാസം

മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here