ദുരിതത്തിൽ കൈത്താങ്ങാകാൻ മുംബൈയിലെ മുത്തപ്പ ഭക്തരും ; ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി കല്യാൺ വെസ്റ്റ് മുത്തപ്പൻ സേവാ സംഘം

0
ചരിത്രത്തില്‍ ഇന്നുവരെ നേരിട്ടിട്ടില്ലാത്ത പ്രകൃതി ദുരന്തത്തിൽ വലയുന്ന കേരളത്തിന് സ്വാന്തനമായി മുംബൈ മലയാളി സമൂഹം. കാലവര്‍ഷം കലിതുള്ളി ആര്‍ത്തിരമ്പിയതോടെ ദുരിതത്തിലായ ജന്മനാടിനു കൈത്താങ്ങാവുകയാണ് മറുനാട്ടിലെ മലയാളികൾ.
പ്രളയക്കെടുതിയിൽ പകച്ചു നിൽക്കുന്ന കേരളത്തിന് സ്വാന്തനമേകാൻ ആംചി മുംബൈ സംഘടിപ്പിച്ച ‘ജന്മനാടിനു കൈത്താങ്ങ്’ എന്ന പ്രത്യേക പരിപാടിയിൽ നടനും നിർമ്മാതാവുമായ മുരളി തന്റെ അവാർഡ് തുകയായ ഒന്നര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുവാനുള്ള തീരുമാനം അറിയിക്കുകയുണ്ടായി.

കല്യാൺ വെസ്റ്റ് മുത്തപ്പൻ മടപ്പുര ട്രസ്റ്റ് പ്രതിനിധികൾ ഒരു ലക്ഷം രൂപയോളം പ്രളയക്കെടുതിയിൽ വളയുന്നവരെ സഹായിക്കുന്നതിനായി വാഗ്ദാനം ചെയ്തു.

ചടങ്ങിൽ ഉല്ലാസനഗറിൽ സാമൂഹിക പ്രവർത്തകനായ കൃഷ്ണൻകുട്ടി നായർ കൂടാതെ പ്രദേശത്തെ വിവിധ മലയാളി സംഘടനകളും സഹായങ്ങൾ വാഗ്ദാനം ചെയ്തു. തുടർന്ന് കല്യാൺ വെസ്റ്റ് മുത്തപ്പൻ മടപ്പുര ട്രസ്റ്റ് പ്രതിനിധികൾ ഒരു ലക്ഷം രൂപയോളം പ്രളയക്കെടുതിയിൽ വളയുന്നവരെ സഹായിക്കുന്നതിനായി വാഗ്ദാനം ചെയ്തു. സുമനസുകളിൽ നിന്നും കൂടുതൽ തുക സംഭരിച്ചു നൽകുവാനുള്ള ശ്രമത്തിലാണ് മുത്തപ്പൻ ട്രസ്റ്റ് ഭാരവാഹികളെന്നു സാമൂഹിക പ്രവർത്തകനുമായ സി പി ബാബു അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ചെക്കുകൾ മുംബൈയിലെ ലോകസംഭംഗങ്ങൾ വഴിയോ, നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലോ എത്തിക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങൾ  ഏർപ്പെടുത്തിയിട്ടുണ്ട്. സഹായങ്ങൾ നൽകുവാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള ചെക്ക്/ ഡ്രാഫ്റ്റ് എന്നിവ ആവശ്യമെങ്കിൽ ശേഖരിച്ച് ബന്ധപ്പെട്ട ലോക കേരള സഭ അംഗങ്ങൾക്കോ, നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലോ കൈമാറുന്നതായിരിക്കും. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ 80G(2) (iii hf) of the Income-Tax Act, 1961 പ്രകാരം 100 % നികുതി ഇളവ് ലഭിക്കുന്നതായിരിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാൻ പണം ഓണ്‍ലൈനായി നൽകുന്നതിന് താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പറിലേക്ക് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
Chief Minister’s Distress Relief Fund
Bank A/c No. 67319948232
State Bank of India, City Branch, Thiruvananthapuram
IFS Code: SBIN0070028

പ്രളയബാധിത കുട്ടനാട്ടിന് കൈത്താങ്ങായി മുംബൈ മലയാളികൾ
ആഘോഷങ്ങൾ മാറ്റി വച്ച് ജന്മനാടിന് സഹായഹസ്തവുമായി പൻവേൽ മലയാളി സമാജം
കേരളത്തിന്റെ കണ്ണീരൊപ്പാൻ സീസാഗാ ഗ്രൂപ്പും
ഓണാഘോഷമില്ല; നീക്കി വച്ച പണം ദുരിതാശ്വാസത്തിന് നൽകുമെന്ന് പ്രിൻസ് വൈദ്യൻ

LEAVE A REPLY

Please enter your comment!
Please enter your name here