ആഘോഷങ്ങൾ മാറ്റി വച്ച് ജന്മനാടിന് സഹായഹസ്തവുമായി പൻവേൽ മലയാളി സമാജം

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മാതൃകയായ സംഘടനയാണ് പൻവേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സമാജം.

0

ആഘോഷങ്ങൾ മാറ്റി വച്ച് ജന്മനാടിന് കൈത്താങ്ങാകാൻ പൻവേൽ മലയാളി സമാജം

കേരളത്തിലെ പ്രളയ ദുരിതത്തിന് കൈത്താങ്ങാകാൻ പനവേൽ മലയാളി സമാജം രംഗത്ത്. ഇതിനായി ഇക്കൊല്ലത്തെ ഓണാഘോഷപരിപാടികൾ പരിമിതമായ രീതിയിൽ നടത്തുവാനാണ് സമാജം ഭാരവാഹികൾ തീരുമാനിച്ചിരിക്കുന്നത്. ചെലവ് കൂടുതലുള്ള പൂക്കളമത്സരം തുടങ്ങിയ പരിപാടികൾ റദ്ദാക്കും . വര്ഷം തോറും ഓണാഘോഷത്തിനും പൂക്കളമത്സരത്തിനുമായി ഏകദേശം അഞ്ചരലക്ഷത്തോളം രൂപയാണ് ചിലവ് കണക്കാക്കുന്നത്. ഇത്തവണത്തെ ആഘോഷപരിപാടികൾ ചുരുങ്ങിയ ചിലവിൽ ഒതുക്കി പരമാവധി തുക പ്രളയദുരിതാശ്വാസത്തിന് ആഗസ്റ്റ് അവസാനത്തോടെ നൽകാനാണ് കമ്മിറ്റി തീരുമാനിച്ചത്. ഇതിനായി അംഗങ്ങളോട് ചുരുങ്ങിയത് 3000 രൂപയെങ്കിലും സംഭാവനയായി നൽകുവാനാണ്‌ സമാജം അഭ്യർത്ഥിച്ചിരിക്കുന്നത്. പത്തു ലക്ഷത്തോളം രൂപയെങ്കിലും സമാഹരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുവാനാണ്‌ സമാജം തീരുമാനിച്ചിരിക്കുന്നത്.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മാതൃകയായ സംഘടനയാണ് പൻവേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സമാജം.

To make  transfer  donations :

Panvel Malayali samaj
Account no 14750200000176
IFSC : FDRL0001475 Federal Bank Panvel branch
Account type –  Current
Contact person Sathish Kumar 9920045387

മുഴുവൻ അവാർഡ് തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു നടനും നിർമ്മാതാവുമായ മുരളി മാട്ടുമ്മൽ

കേരളത്തിന് കൈത്താങ്ങ്; സഹായവാഗ്ദാനവുമായി നിരവധി സുമനസുകൾ രംഗത്ത്

LEAVE A REPLY

Please enter your comment!
Please enter your name here