കേരളത്തിന്റെ കണ്ണീരൊപ്പാൻ സീസാഗാ ഗ്രൂപ്പും

കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിയിരിക്കയാണ് മഴക്കെടുതി

0

കേരളത്തിൽ വെള്ളപ്പൊക്കത്തിന്റെ ദുരിതം പേറുന്നവർക്ക് കൈത്താങ്ങായി മുംബൈയിലെ മലയാളി സ്ഥാപനങ്ങളും രംഗത്തു. നഗരത്തിലെ പ്രമുഖ മലയാളി സ്ഥാപനമായ സീസാഗാ ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നേരിട്ട് ധനസഹായമെത്തിക്കും. അന്താരാഷ്ട്ര നിലവാരം കാത്തു സൂക്ഷിക്കുന്ന സീസാഗാ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ എം കെ നവാസ് മുംബൈയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനാണ്. നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെ മാതൃകയായ വേൾഡ് മലയാളി കൗൺസിലിന്റെ ജനറൽ സെക്രട്ടറി കൂടിയാണ് എം കെ നവാസ്.

കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിയിരിക്കയാണ് മഴക്കെടുതി. പ്രളയ ദുരന്തത്തിൽ വലിയ നാശനഷ്ടങ്ങളാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. നഗരത്തിലെ വിവിധ മലയാളി സമാജങ്ങൾ, വ്യക്തികൾ കൂടാതെ മലയാളി സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകി ജന്മനാടിന് സ്വാന്തനമായി .കേരളത്തിന് കൈത്താങ്ങായി മുംബൈ മലയാളികളും
മികച്ച വിജയം നേടിയ നൂറിലധികം വിദ്യാർത്ഥികൾക്ക്
സ്കോളർഷിപ്പ് നൽകി അനുമോദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here