മുംബൈയിലും കുമാരിസംഘം രൂപികരിച്ചു.

കേരളത്തിലെ എസ് എൻ ഡി പി യോഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന കുമാരിസംഘത്തിന് മുംബൈയിലും തുടക്കമായി.

0
പെണ്‍കുട്ടികൾക്കെതിരെ വർദ്ധിച്ചുവരുന്ന ചൂഷണങ്ങൾ തടയുന്നതിനും ജീവിതത്തിൽ ഗുരുദേവസന്ദേശങ്ങൾ പ്രാവർത്തീകമാക്കാനും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ മികച്ച നേട്ടം കൈവരിക്കുന്നതിനും മറ്റുള്ളവരെ അതിന് പ്രപ്തരാക്കുന്നതിനും വേണ്ടി യുള്ള പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എസ് എൻ ഡി പി യോഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന കുമാരിസംഘത്തിന് മുംബൈയിലും തുടക്കമായി.

കേരളത്തിലെ എസ് എൻ ഡി പി യോഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന കുമാരിസംഘത്തിന് മുംബൈയിലും തുടക്കമായി.

എസ്.എന്‍.ഡി.പി യോഗം വനിതാസംഘം മുംബൈ – താനെ യൂണിയന്‍ ”ഏകദിന നേതൃക്യാമ്പും ‘കുമാരി സംഘം രൂപീകരണവും’ ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ മുംബൈ യൂണിയന്‍ പ്രസിഡന്‍റ് എസ്.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യോഗം കൗണ്‍സിലറും വനിതാസംഘം കേന്ദ്ര സമിതി വൈസ് പ്രസിഡന്‍റുമായ ശ്രീമതി ഷീബ ടീച്ചര്‍ ഭദ്രദീപം കൊളുത്തി. വനിതാസംഘം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ സംഗീതാ വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി പി.പി പത്മനാഭന്‍ ക്യാമ്പ് സന്ദേശം നല്‍കി. വനിതാസംഘം യൂണിയന്‍ സെക്രട്ടറി സുമ ജയദാസ് വിശിഷ്ഠ വ്യക്തികള്‍ക്ക് സ്വാഗതം ആശംസിച്ചു. വനിതാ സംഘം യൂണിയന്‍ പ്രസിഡന്‍റ് ജഗദമ്മ മോഹന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കുമാരി സംഘം രൂപീകരണവും ഔദ്യോഗിക പ്രഖ്യാപനവും അഡ്വ സംഗീതാ വിശ്വനാഥന്‍ നിര്‍വ്വഹിച്ചു.’കുടുംബവും കുമാരി സംഘം ആവശ്യകതയും’എന്ന വിഷയത്തില്‍ ഷീബ ടീച്ചര്‍ പ്രഭാഷണം നടത്തി. വനിതാസംഘം യൂണിയന്‍ കോഡിനേറ്റര്‍ ടി.കെ സുരേന്ദ്രന്‍, യൂണിയന്‍ വനിതാസംഘം ട്രഷറര്‍ സുധ ഭാരതി, യോഗം ഡയറക്ടര്‍ ബോര്‍ഡംഗം ബലേഷ് എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ വനിതാസംഘം വൈസ് പ്രസിഡന്‍റ് സ്മിതാ അനില്‍ കുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി.


മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here