ദുരിതാശ്വാസ നിധിയിലേക്ക് ടാറ്റ ട്രസ്റ്റ് 10 കോടി രൂപ നൽകി; 100 കോടിയോളം സമാഹരിച്ചു നൽകുമെന്ന് പ്രിൻസ് വൈദ്യൻ

കേരളത്തെ ദുരിതക്കയത്തിൽ നിന്നും കര കയറുവാൻ കഴിയാവുന്ന സഹായങ്ങൾ മുംബൈയിൽ നിന്നും ലഭ്യമാക്കുമെന്ന് പ്രിൻസ് വൈദ്യൻ

0
മുംബൈ : പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് കൈത്താങ്ങായി മുംബൈയിലെ കോർപ്പറേറ്റ് കമ്പനികളുടെയും സഹായമെത്തി തുടങ്ങി. ആദ്യഘട്ടമായി ടാറ്റ ട്രസ്റ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ നൽകും. ടാറ്റ ട്രസ്റ്റ് കൂടാതെ മുംബൈയിലെ പതിനേഴോളം കോർപറേറ്റുകളുമായി ചർച്ച നടത്തിയ പ്രിൻസ് വൈദ്യൻ ഏകദേശം 100 കോടി രൂപയോളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിക്കാൻ കഴിയുമെന്ന പ്രത്യാശയിലാണ്. ഇക്കാര്യങ്ങൾ കേരളാ മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും കേരളത്തെ ദുരിതക്കയത്തിൽ നിന്നും കര കയറുവാൻ കഴിയാവുന്ന സഹായങ്ങൾ മുംബൈയിൽ നിന്നും ലഭ്യമാക്കുമെന്നും പ്രിൻസ് വ്യക്തമാക്കി.

സർക്കാറിനോടൊപ്പം നിന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ സുഗമമാക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് പ്രിൻസ് വൈദ്യൻ

അടിയന്തിര ഘട്ടത്തിൽ കേരളത്തിന് പരമാവുധി സഹായങ്ങൾ നൽകുവാനുള്ള ശ്രമത്തിലാണ് ലോക കേരള സഭ മെമ്പറും മുംബൈയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമായ പ്രിൻസ് വൈദ്യൻ. എല്ലാ വർഷവും വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കാറുള്ള കെ ആൻഡ് കെ ഫൌണ്ടേഷൻ ഇക്കൊല്ലം ആഘോഷങ്ങൾ റദ്ദാക്കിയെന്നും ഓണാഘോഷത്തിനായി നീക്കി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്നും സംഘടനയുടെ ചെയർമാനായ പ്രിൻസ് വൈദ്യൻ അറിയിച്ചു.
ഏറ്റവും വിഷമം പിടിച്ച ഘട്ടത്തിലൂടെയാണ് കേരളം കടന്നു പോകുന്നതെന്നും സർക്കാറിനോടൊപ്പം നിന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ സുഗമമാക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് പ്രിൻസ് വൈദ്യൻ അഭിപ്രായപ്പെട്ടു .


ഓണാഘോഷമില്ല; നീക്കി വച്ച പണം ദുരിതാശ്വാസത്തിന് നൽകുമെന്ന് പ്രിൻസ് വൈദ്യൻ
ആഘോഷങ്ങൾ മാറ്റി വച്ച് ജന്മനാടിന് സഹായഹസ്തവുമായി പൻവേൽ മലയാളി സമാജം
ദുരിതത്തിൽ കൈത്താങ്ങാകാൻ മുംബൈയിലെ മുത്തപ്പ ഭക്തരും ; ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി കല്യാൺ വെസ്റ്റ് മുത്തപ്പൻ സേവാ സംഘം

LEAVE A REPLY

Please enter your comment!
Please enter your name here