ഭാഷയുടെ മാഹാത്മ്യത്തിൽ അഭിമാനം കൊള്ളുന്ന മലയാളികളെയാണ് മുംബൈയിൽ കാണാൻ കഴിഞ്ഞതെന്ന് പ്രശസ്ത സംവിധായകൻ കമൽ

അടിസ്ഥാന വർഗ്ഗത്തിന്റെ കലാരൂപങ്ങളിലേക്ക് ഇറങ്ങി ചെന്ന് വേദിയിൽ അവതരിപ്പിച്ച കലാ വിരുന്നുകാർക്ക് സാക്ഷിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കമൽ

0
മലയാള ഭാഷക്ക് മുംബൈ മലയാളികൾ നൽകുന്ന സംഭാവനകൾ വളരെ വലുതാണെന്നും ഭാഷയുടെ മാഹാത്മ്യത്തിൽ ഊറ്റം കൊള്ളുന്ന സമൂഹത്തെയാണ് തനിക്കിവിടെ കാണുവാൻ കഴിയുന്നതെന്നും പ്രശസ്ത സംവിധാകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ പറഞ്ഞു. ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്‌കൂൾ അങ്കണത്തിൽ മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിച്ച മലയാളോത്സവം പരിപാടി ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മലയാളികളുടെ പ്രിയ സംവിധായകൻ.
നാട്ടിൽ പോലും അന്യം നിന്ന് കൊണ്ടിരിക്കുന്ന അടിസ്ഥാന വർഗ്ഗത്തിന്റെ കലാരൂപങ്ങളിലേക്ക് ഇറങ്ങി ചെന്ന് വേദിയിൽ അവതരിപ്പിച്ച കലാ വിരുന്നുകൾക്ക് സാക്ഷിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കമൽ അഭിപ്രായപ്പെട്ടു.
മുംബൈയിൽ നിന്നും ഒരു പാട് പേർ ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് വന്നിട്ടുണ്ടെങ്കിലും കച്ചവട സാധ്യതകൾക്ക് പുറകെ പോകാതെ കലാമൂല്യമുള്ള ചിത്രങ്ങൾ നിർമ്മിച്ച് അംഗീകാരങ്ങൾ നേടിയ വിശിഷ്ടാതിഥി മുരളി മാട്ടുമ്മലിനെ അഭിനന്ദിക്കാനും കമൽ മറന്നില്ല. ഇക്കഴിഞ്ഞ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ നാല് പുരസ്‌കാരങ്ങളാണ് മുരളി നിർമ്മിച്ച ഏദൻ എന്ന ചലച്ചിത്രം സ്വന്തമാക്കിയത്


നിസ്വാർത്ഥമായി സേവനമനുഷ്ഠിക്കുന്ന മുംബൈയിലെ മലയാളം മിഷൻ അദ്ധ്യാപകർക്ക്  അർഹിക്കുന്ന പരിഗണന നൽകണമെന്ന് ഡോ ഉമ്മൻ ഡേവിഡ്

കേരളം അടുത്തിടെ നേരിടുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചും കമൽ പരാമർശിച്ചു . ചിന്തകൾക്കെതിരെയും ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയും മാത്രമല്ല എന്ത് ഭക്ഷണം കഴിക്കണം അല്ലെങ്കിൽ എന്ത് വസ്ത്രം ധരിക്കണം ആരുമായി കൂട്ടുകൂടണമെന്നൊക്കെ തീരുമാനിക്കാൻ ബാഹ്യ ശക്തികളും ഫാസിസ്റ്റു ഭരണകൂടവും ഇടപെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നും പ്രകൃതി ദുരന്തം പോലെ മറ്റൊരു ദുരന്തം തന്നെയാണിതെന്നും കമൽ സൂചിപ്പിച്ചു.
ലാഭേച്ഛയില്ലാതെ നിസ്വാർത്ഥമായി സേവനമനുഷ്ഠിക്കുന്ന മുംബൈയിലെ മലയാളം മിഷൻ അദ്ധ്യാപകരെ സർക്കാർ പരിഗണിക്കണമെന്നും അർഹിക്കുന്ന അംഗീകാരം അവർക്ക് നൽകണമെന്നും ചടങ്ങിൽ വിശിഷ്ടാതിഥിയായ  ഡോ ഉമ്മൻ ഡേവിഡ് പറഞ്ഞു.
രണ്ടു സിനിമകൾ നിർമ്മിച്ച് നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ മുരളി മാട്ടുമ്മലിനെ ചടങ്ങിൽ ആദരിച്ചു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ബിസിനസ് രംഗത്തെ തിരക്കിനിടയിലും സമയം കണ്ടെത്തി ഇത്തരം ചിത്രങ്ങൾ നിർമ്മിക്കാൻ തന്നെ പ്രേരിപ്പിച്ച ഘടകമെന്നും തുടർന്നും ഈ രംഗത്ത് സജീവമായി ഉണ്ടാകുമെന്നും നടനും നിർമ്മാതാവുമായ മുരളി മാട്ടുമ്മൽ പറഞ്ഞു. മോഹൻലാലിനെ വച്ച് ഒരു സിനിമ നിർമ്മിക്കണമെന്നത് തന്റെ മോഹമാണെന്നും മുരളി വേദിയിൽ പങ്കു വച്ച്.
മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്റ് റാണി സന്തോഷ്, സെക്രട്ടറി ജീവൻരാജ്, രാമചന്ദ്രൻ മഞ്ചറമ്പത്ത് കൂടാതെ പ്രദേശത്തെ മലയാളി സമാജം ഭാരവാഹികളും വേദി പങ്കിട്ടു. വേൾഡ് മലയാളി കൗൺസിൽ ജനറൽ സെക്രട്ടറി എം കെ നവാസ്, സാമൂഹിക പ്രവർത്തകനായ ടി എൻ ഹരിഹരൻ, വത്സൻ മൂർക്കോത്ത്, സുനിൽകുമാർ, ഇ പി വാസു, ഗിരിജാവല്ലഭൻ, ബിന്ദു ജയൻ, അനിൽ പ്രകാശ്, സുരേഷ് വർമ്മ, ഇ പി സജീവൻ, പ്രേമൻ ഇല്ലത്ത്, ദാമോദരൻ, തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ആശിഷ് എബ്രഹാം ചടങ്ങുകൾ നിയന്ത്രിച്ചു


മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു`
മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ

LEAVE A REPLY

Please enter your comment!
Please enter your name here