ശബരിമല തീർത്ഥാടനത്തിനായി മുംബൈയിൽ നിന്ന് യാത്ര തിരിച്ച പതിനഞ്ച സംഘം വഴിയിൽ കുടുങ്ങി

മാധ്യമങ്ങളിൽ വരുന്ന വർത്തകളേക്കാൾ ഭയാനകമാണ് സ്ഥിതിഗതികളെന്നാണ് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ഡോ സുരേഷ് കുമാർ

0
കേരളത്തിലെ പ്രതികൂല കാലാവസ്ഥയും വെള്ളപ്പൊക്കവും മൂലവും ശബരിമല യാത്ര പൂർത്തിയാക്കാൻ കഴിയാതെ മുംബൈയിൽ നിന്നും പുറപ്പെട്ട പതിനഞ്ച സംഘമാണ്  അനശ്ചിതാവസ്ഥയിൽ യാത്ര റദ്ദാക്കേണ്ടി വന്നത് .
സീഗൾ ഇന്റർനാഷണൽ ഡോക്ടർ സുരേഷ്‌കുമാർ മധുസൂദനനും,  എയിംസ് ഇന്റർനാഷണൽ എ കെ പ്രദീപ്കുമാറും അടങ്ങുന്ന അയ്യപ്പ ഭക്തന്മാർക്ക് കൊടുങ്ങല്ലൂരിൽ വച്ച് യാത്ര ഉപേഷിക്കേണ്ടതായി വന്നു. അടുത്ത 10 ദിവസത്തേക്ക് എയർപോർട്ടും അടച്ചിരിക്കുന്നതിനാൽ തിരികെ മുംബൈയിലേക്ക്‌ വരുവാനും കഴിയാത്ത അവസ്ഥയിലാണ് ഇവരെല്ലാം. തൽക്കാലം കുറെ കൂടി സുരക്ഷിതമായ ഗുരുവായൂരിൽ തമ്പടിച്ചിരിക്കയാണ് സുരേഷ് കുമാറും സുഹൃത്തുക്കളും.

മാധ്യമങ്ങളിൽ വരുന്ന വർത്തകളേക്കാൾ ഭയാനകമാണ് സ്ഥിതിഗതികളെന്നാണ് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ഡോ സുരേഷ് കുമാർ

കഴിഞ്ഞ ദിവസം നവി മുംബൈ വാഷിയിൽ നിന്നും പുറപ്പെട്ട മനോജ് മാളവികയും സംഘവും പ്രളയക്കെടുതി മൂലം യാത്ര പാതി വഴി ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
മാധ്യമങ്ങളിൽ വരുന്ന വർത്തകളേക്കാൾ ഭയാനകമാണ് സ്ഥിതിഗതികളെന്നാണ് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ഡോ സുരേഷ് കുമാർ, പ്രദീപ്കുമാർ എന്നിവർ അറിയിച്ചത്. കണ്ണൂർ സുന്ദരരേശ്വര ക്ഷേത്രത്തിൽ കെട്ടു നിറച്ചു യാത്ര പുറപ്പെട്ട അയ്യപ്പന്മാർക്കു കൊടുങ്ങല്ലൂരിൽ വച്ചാണ് മുന്നോട്ട് പോകാനാകാതെ യാത്ര ഉപേഷിക്കേണ്ടി വന്നത്. തങ്ങൾ സുരക്ഷിതരാണെന്നും സർവീസുകൾ പുനഃസ്ഥാപിച്ചാലുടൻ മുംബൈയിലേക്ക് തിരികെയെത്തുമെന്നും സുരേഷ്‌കുമാർ പറഞ്ഞു


മഴക്കെടുതി; മല കയറാനാകാതെ മുംബൈയിൽ നിന്നുള്ള അയ്യപ്പ ഭക്തർ മടങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here