മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി ശില്പി എഞ്ചിനീയറിംഗ്

0
പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന്റെ ദുരവസ്ഥക്ക് കൈത്താങ്ങായി മുംബൈയിലെ എഞ്ചിനീയറിംഗ് രംഗത്തെ പ്രമുഖരായ ശില്പി എഞ്ചിനീയറിംഗ് 10 ലക്ഷം രൂപ നൽകുമെന്ന് കമ്പനി ഡയറക്ടർമാരായ ടി എൻ ഹരിഹരൻ, ടോമി മാത്യു എന്നിവർ അറിയിച്ചു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഹരിഹരനും ടോമിയും വേൾഡ് മലയാളി കൗൺസിൽ, പൻവേൽ മലയാളി സമാജം തുടങ്ങിയ സംഘടനകളിലെ സജീവ പ്രവർത്തകരാണ്. ഈ രണ്ടു സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ വീതമാണ് സംഭാവന നൽകുന്നത് .
നൂറോളം നിർദ്ദനരായ ആദിവാസി യുവതികൾക്ക് മംഗല്യഭാഗ്യമൊരുക്കിയ പൻവേൽ മലയാളി സമാജം നടത്തിയ സാമൂഹിക പ്രതിബദ്ധതയിൽ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.


കേരളത്തിന് കൈത്താങ്ങ്; സഹായവാഗ്ദാനവുമായി നിരവധി സുമനസുകൾ രംഗത്ത്
മഴക്കെടുതി; ഒരു കോടി ധനസഹായവുമായി ജ്യോതി ലാബോറട്ടറീസ്

LEAVE A REPLY

Please enter your comment!
Please enter your name here