ദൈവത്തിന്റെ സ്വന്തം നാടിനെ മാറോട് ചേർത്ത് ഇതര ഭാഷക്കാരും #Watch Video

0
പ്രളയ ദുരന്തത്തിൽ വലയുന്ന കേരളത്തിന് കൈത്താങ്ങ് നൽകാനുള്ള സന്നദ്ധ സംഘടനകളുടെ ശ്രമങ്ങൾക്ക് മുംബൈയിൽ അഭൂത പൂർവമായ പിന്തുണ. മലയാള ഭാഷ പ്രചാരണ സംഘത്തിന്റെ നേതൃത്വത്തിൽ വളരെ വ്യത്യസ്തമായൊരു ഫണ്ട് സ്വരൂപണത്തിനാണ് ഇതര ഭാഷക്കാരും പിന്തുണ നൽകിയത്. ഞായറാഴ്ച കല്യാൺ ഡോംബിവലി സ്റേഷനുകൾ കേന്ദ്രമാക്കി നടത്തിയ കളക്ഷൻ സെന്ററുകളിൽ പ്രതീക്ഷകൾക്കപ്പുറമുള്ള പ്രതികരണമാണ് കാണാൻ കഴിഞ്ഞത്.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ മലയാളത്തിന്റെ ദുരന്തമുഖത്തേക്ക് തന്നാലാവുന്ന വിധം വെളിച്ചത്തിന്റെ കൈത്തിരിയുമായി കടന്നു ചെന്നു

 

അന്യഭാഷക്കാർ ദൈവത്തിൻറെ സ്വന്തം നാടിനെ മാറോട് ചേർക്കുന്ന അസാധാരണമായ ദൃശ്യങ്ങൾക്കാണ് കല്യാണിലെയും ഡോംബിവലിയിലെയും റെയിൽവേ സ്റ്റേഷൻ പരിസരം സാക്ഷ്യം വഹിച്ചത്.  സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ മലയാളത്തിന്റെ ദുരന്തമുഖത്തേക്ക് തന്നാലാവുന്ന വിധം വെളിച്ചത്തിന്റെ കൈത്തിരിയുമായി കടന്നു ചെന്നു. അവരുടെ കണ്ണുകളിൽ സാന്ത്വനത്തിന്റെ നനവുണ്ടായിരുന്നു,  മനസിൽ സ്നേഹത്തിന്റെ തലോടലുണ്ടായിരുന്നു. മലയാള ഭാഷ പ്രചാരണ സംഘം കല്യാൺ ഡോംബിവലി പരിസരങ്ങളിലെ ഇതര സാമുഹ്യ സാംസ്കാരിക സംഘടനകളുമായി കൈകോർത്താണ് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഈ ഫണ്ട് ശേഖരണം നടത്തിയത്. സാമുഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ നേതൃത്വം നൽകി
  • രാജൻ കിണറ്റിങ്കര

 ജന്മനാടിനെ നെഞ്ചോട് ചേർത്ത് മുംബൈ മലയാളികൾ
കേരളത്തിന് കൈത്താങ്ങ്; സഹായവാഗ്ദാനവുമായി നിരവധി സുമനസുകൾ രംഗത്ത്

LEAVE A REPLY

Please enter your comment!
Please enter your name here