മ‍ഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി യുവനിരയും. കളക്ഷൻ സെന്ററുകളിലേക്ക് സഹായങ്ങൾ ഒഴുകിയെത്തുന്നു

0
സേഷ്യൽ മീഡിയയിലൂടെ ലഭിച്ച അറിയിപ്പിനോട് പ്രതികരിച്ചാണ് കേരളത്തിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകരാൻ യുവതീ യുവാക്കൾ രംഗത്തെത്തിയത്. വെറും എട്ടുമണിക്കൂർ കൊണ്ട് ഏകദേശം
സേഷ്യൽ മീഡിയയിലൂടെ ലഭിച്ച അറിയിപ്പിനോട് പ്രതികരിച്ചാണ് കേരളത്തിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകരാൻ നഗരത്തിലെ യുവതീ യുവാക്കൾ രംഗത്തെത്തിയത്. വെറും എട്ടുമണിക്കൂർ കൊണ്ട് ഏകദേശം നൂറ്റി അമ്പതോളം ഇടങ്ങളിൽ കയറിയിറങ്ങി ഭഷ്യവസ്തുക്കളും നാപ്ക്കിൻ തുടങ്ങിയസാമഗ്രഹികളും ശേഖരിക്കാൻ കഴിഞ്ഞ സംതൃപ്തിയിലാണ് ഇവരെല്ലാം . ഡോംബിവ്‌ലി താക്കുർളി ആസ്ഥാനമായി പ്രവർത്തിക്കുന്ന യുവ മുംബൈ എന്ന സന്നദ്ധ സംഘടനയിലെ അംഗങ്ങളായ ജോലിക്കാരായ യുവാക്കളാണ് സാമൂഹിക പ്രതിബദ്ധതയോടെ കനിവ് തേടുന്ന കേരളത്തെ സഹായിക്കുവാൻ ഇറങ്ങി പുറപ്പെട്ടത്.
കളക്ഷൻ സെന്ററുകളിലേക്ക് സഹായങ്ങൾ ഒഴുകിയെത്തുന്നു.
പ്രളയത്തിന്‍റെ പിടിയിലമർന്ന ജന്മനാട്ടിലെ സഹോദരങ്ങൾക്ക് വേണ്ടി മുംബൈയിലെ വിവിധഭാഗങ്ങളിലായി നിരവധി പേരാണ് ഉറക്കമൊഴിച്ചു സഹായങ്ങൾ സമാഹരിക്കുന്നത്. മുംബൈയിൽ നിന്നും പല ബോക്സുകളിലായി കെട്ടിമുറുക്കി കയറ്റി അയക്കുന്ന പാഴ്‌സലുകളിലെല്ലാം അതിജീവനശേഷിക്ക് പേര് കേട്ട നഗരത്തിന്റെ ഒരുപിടി സ്നഹവും  ചേർത്ത് വയ്ക്കുന്നുണ്ട് .
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ടണ്‍കണക്കിന് അവശ്യ വസ്തുക്കളാണ് ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയക്കുവാനായി കളക്ഷൻ സെന്ററുകളിലേക്ക് ഒഴുകിയെത്തുന്നത്. ഇവയെല്ലാം ക്രമീകരിക്കാനും ലേബലുകൾ ഒട്ടിച്ചു പ്രത്യേകം കെട്ടുകളാക്കി ട്രക്കുകളിൽ കയറ്റി അയക്കാനുമായി നിരവധി സന്നദ്ധ സേവകർ രാപകലില്ലാതെ സജീവമാണ്.
സകലതും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്കായി മഹാനഗരം കൈകോർത്തപ്പോൾ കോടിക്കണക്കിന് രൂപയും, ടൺ കണക്കിന് ഭക്ഷണവും വസ്ത്രവുമാണ് ദുരന്ത ഭൂമിയിലേക്ക് എത്തിക്കാൻ ക‍ഴിഞ്ഞത്.
മേഖലാടിസ്ഥാനത്തിലുള്ള പ്രത്യേക വാട്ട്സപ്പ് ഗ്രൂപ്പുകളിലൂടെയാണ് പലരും വിവരങ്ങൾ കൈമാറുന്നതും ഏകോപനം നിർവഹിച്ചു പ്രവർത്തനങ്ങൾ സുഗമമാക്കുന്നത്.
ശ്രീട്രാൻസ്‌ ലോജിസ്റ്റിക് ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് സഹായമെത്തിക്കുന്നു
മുംബൈയിലെ പ്രമുഖ ലോജിസ്റ്റിക് കമ്പനിയായ ശ്രീട്രാൻസ്‌ ലോജിസ്റ്റിക് ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് സഹായമെത്തിക്കാൻ പ്രത്യേക ട്രക്ക് ആണ് സജ്ജമാക്കിയിരിക്കുന്നത്. 32ft നീളവും 8.5 ft വീതിയുമുള്ള 10.20 feet ഉയരവുമുള്ള ഏകദേശം 16 ton ശേഖരണ ശേഷിയുള്ള ട്രക്ക് കേരളത്തിലേക്ക് പുറപ്പെടും . നവി മുംബൈ ഭാഗത്തുള്ളവർക്ക് അരി,പഞ്ചസാര, തേയില, ടൂത്ത് പേസ്റ്റ് , ടൂത്ത് ബ്രഷ്, ബിസ്ക്കറ്റ് വെള്ളം തുടങ്ങിയ സാമഗ്രഹികൾ താഴെ കാണുന്ന കളക്ഷൻ സെന്ററിൽ എത്തിക്കാവുന്നതാണെന്ന് ശ്രീട്രാൻസ്‌ ലോജിസ്റ്റിക് മാനേജിങ് ഡയറക്ടർ ബിജു രാമൻ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ എത്രയും പെട്ടെന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എത്തിക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

Sreetrans Logistics’s , warehouse division,
Near jai bhawani wiegbridge , dhutum village, JNPT road
Navi Mumbai
Uppuer road towards JNPT port
Ctc 9320152065/keshu ‭97025 68381‬


ജന്മനാടിനെ നെഞ്ചോട് ചേർത്ത് മുംബൈ മലയാളികൾ
കൈകോർക്കാം കേരളത്തിനായി; ജന്മനാടിന്‌ സാന്ത്വനവുമായി മുംബൈ മലയാളികൾ ഒത്തുകൂടി

LEAVE A REPLY

Please enter your comment!
Please enter your name here