ജന്മനാടിനെ വീണ്ടെടുക്കാൻ പ്രയത്നിക്കുന്ന മുംബൈ മലയാളികളെ പ്രകീർത്തിച്ച് ബ്രിട്ടീഷ് എം പി #WatchVideo

കേരളാ ഹൌസിൽ മലയാളി സന്നദ്ധ പ്രവർത്തകർ നടത്തുന്ന സേവനങ്ങൾ നേരിട്ട് കാണുവാനെത്തിയതായിരുന്നു ക്ഷണിക്കപ്പെടാത്ത അതിഥിയായി സ്കോട്ടിഷ് ജനപ്രതിനിധി

0
പ്രളയക്കെടുതിയിൽ സകലതും നഷ്ടമായ ജന്മനാടിനെ വീണ്ടെടുക്കാനായി രാപകൽ അധ്വാനിക്കുകയാണ് മുംബൈയിലെ മലയാളികളും. മുംബൈയിലെ വലിയൊരു വിഭാഗം മലയാളികളാണ് ജോലിയിൽ നിന്നും അവുധിയെടുത്ത് കഴിഞ്ഞ കുറെ ദിവസമായി നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി ചിലവഴിക്കുന്നത്. കേരളാ ഹൌസ് പോലുള്ള കേന്ദ്രങ്ങളിൽ എത്തി ചേരുന്ന സാമഗ്രഹികൾ ക്രമീകരിച്ചു അതാത് ബോക്സുകളിലാക്കി ലേബൽ ഒട്ടിച്ചു ട്രക്കുകളിൽ കയറ്റി അയക്കുന്നതെല്ലാം സന്നദ്ധ സേവകരായെത്തുന്ന നൂറു കണക്കിന് മലയാളികളാണ്.

ജന്മനാടിനെ വീണ്ടെടുക്കാൻ നടത്തുന്ന നിസ്വാർത്ഥമായ സേവനങ്ങൾ മനസിനെ സ്പർശിച്ചുവെന്ന്
ബ്രിട്ടീഷ് എം. പി മാർട്ടിൻ ഡേ

സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി പേരാണ് ഇതിനായി രാവിലെ മുതൽ രാത്രി വൈകും വരെ ജന്മനാടിന്റെ നന്മയ്ക്കായി കൂട്ടായി പ്രവർത്തിക്കുന്നത്. ഇതര ഭാഷക്കാരടക്കം നൽകുന്ന ടൺ കണക്കിന് സാമഗ്രഹികളാണ് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒഴുകിയെത്തി കൊണ്ടിരിക്കുന്നത്.
കേരളാ ഹൌസ് പരിസരം മുഴുവൻ നിറഞ്ഞു കവിഞ്ഞ സാമഗ്രഹികൾ പല ട്രക്കുകളിലായി കയറ്റി അയക്കുന്ന ജോലിയിൽ വ്യാപൃതരാണ് സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരടങ്ങുന്ന മലയാളി സമൂഹം. ഇവരുടെ ഇടയിലേക്കാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി ബ്രിട്ടീഷ് എം പി മാർട്ടിൻ ഡെ കടന്നു ചെല്ലുന്നത്. മാർട്ടിന്റെ സന്ദർശനം ഒരു വിദേശിയുടെ കൗതുകം മാത്രമായാണ് പലരും ആദ്യം കരുതിയത്. കേരളത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ രണ്ടു ദിവസമായി മുംബൈയിൽ തങ്ങിയ ബ്രിട്ടീഷ് എം പി മാർട്ടിൻ ഡേയാണ് സന്നദ്ധ പ്രവർത്തനങ്ങൾ നേരിട്ട് കാണുവാൻ ആഗ്രഹം പ്രകടിപ്പിച്ചു കേരളാ ഹൌസിൽ എത്തിയത്.

പ്രളയബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കുമെന്നും ബ്രിട്ടീഷ് സർക്കാരിൽ നിന്നും ദുരിതാശ്വാസ സഹായങ്ങൾ ലഭിക്കുന്നതിനായി ശ്രമിക്കുമെന്നും മാർട്ടിൻ

ജന്മനാടിനെ വീണ്ടെടുക്കുവാൻ ഒരു കൂട്ടം സുമനസുകൾ നടത്തുന്ന സേവനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന്ന്നും നിസ്വാർത്ഥമായ സേവനങ്ങൾ മനസിനെ ഏറെ സ്പർശിച്ചുവെന്നും ബ്രിട്ടീഷ് എം. പി മാർട്ടിൻ ഡേ പറഞ്ഞു. മൂന്ന് തവണ തുടർച്ചയായി ബ്രിട്ടീഷ് പാർലമെന്റിലേക്ക് വലിയ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് മാർട്ടിൻ. പ്രളയബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കുമെന്നും ബ്രിട്ടീഷ് സർക്കാരിൽ നിന്നും ദുരിതാശ്വാസ സഹായങ്ങൾ ലഭിക്കുന്നതിനായി കേരളത്തിന് നേരിട്ട പ്രകൃതി ദുരന്തം പാർലമെൻറിൽ അവതരിപ്പിക്കുമെന്നും മാർട്ടിൻ പറഞ്ഞു.
കൊച്ചിയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ ഇന്ന് തിരുവന്തപുരത്തേക്ക് തിരിക്കുവാനാണ് തീരുമാനം.

 



പത്തരമാറ്റിന്റെ സ്നേഹസ്പർശവുമായി ഗുഡ് വിൻ ദുരിതാശ്വാസ ക്യാമ്പുകളിൽ
ജന്മനാടിനെ നെഞ്ചോട് ചേർത്ത് മുംബൈ മലയാളികൾ

LEAVE A REPLY

Please enter your comment!
Please enter your name here