കേരളത്തിന്റെ പുനരധിവാസത്തിന് പിന്തുണയുമായി എൽ ഐ സി ; ഇൻഷുറൻസ് മേഖലയിൽ നഷ്ടം 500 കോടി

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമായ എൽ ഐ സി ഓഫ് ഇന്ത്യയാണ് കേരളത്തിന്റെ പുനരധിവാസത്തിനായുള്ള പദ്ധതികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്

0
ഒരു നാടിന്റെ സമ്പത്തും സ്വപ്നങ്ങളുമാണ് മഴവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചു പോയത് . പുതിയൊരു കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ മുന്നിലുള്ള കഠിനമായ ജോലി. ഈ ഉത്തരവാദിത്വത്തിന് പിന്തുണയുമായാണ് രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനം സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്
പ്രളയബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ വില്ലേജുകളിലെ ജനങ്ങള്‍ക്കും പോളിസി സംബന്ധിച്ച നടപടികളിൽ ഇളവുകള്‍ നൽകുമെന്ന് ചെയർമാൻ വി കെ ശർമ്മ അറിയിച്ചു. ഇന്‍ഷുറന്‍സ് ക്ലെയിമുകൾ വേഗത്തിലാക്കാനുള്ള നടപടികളും കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു
പ്രളയം 500 കോടി രൂപയുടെ ബാധ്യതയായിരിക്കും ഇൻഷുറൻസ് മേഖലയിൽ വരുത്തിയിരിക്കുന്നതെ ന്നും ഏകദേശം ഇരുനൂറോളം നഷ്ടപരിഹാര അപേക്ഷകളായിരിക്കും യുദ്ധകാലാടിസ്ഥാനത്തിൽ ക്രമപ്പെടുത്തേണ്ടി വരികയെന്നും എൽ ഐ സി ചെയർമാൻ വി കെ ശർമ്മ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമായ എൽ ഐ സി ഓഫ് ഇന്ത്യയാണ് കേരളത്തിന്റെ പുനരധിവാസത്തിനായുള്ള പദ്ധതികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. പുനർ നിർമ്മാണ പദ്ധതികൾ, നഷ്ടപരിഹാരങ്ങൾ തുടങ്ങി പ്രളയക്കെടുതിയിൽ തകർന്നിടിഞ്ഞ പ്രദേശങ്ങളെ പുനരുദ്ധരിക്കുവാനുള്ള പദ്ധതികൾക്കും മുംബൈ യോഗക്ഷേമ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ സേവനം വലിയ മുതൽക്കൂട്ടായിരിക്കുമെന്ന് സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖനായ പ്രിൻസ് വൈദ്യൻ പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങൾ എൽ ഐ സി ചെയർമാൻ കേരള മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും പ്രിൻസ് വൈദ്യൻ സ്ഥിരീകരിച്ചു. രണ്ടു ദിവസമായി തിരുവന്തപുരത്തുള്ള പ്രിൻസ് വൈദ്യൻ മുംബൈയിലെ മറ്റ് കോർപ്പറേറ്റ് കമ്പനികളുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
റിലൈൻസ് ഫൌണ്ടേഷൻ 71 കോടി രൂപയുടെ സഹായവും, ടാറ്റ ട്രസ്റ്റ് 10 കോടി രൂപയുടെ സഹായവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാൻ തീരുമാനിച്ചു കഴിഞ്ഞുവെന്ന് ലോക കേരള സഭാംഗം കൂടിയായ പ്രിൻസ് വൈദ്യൻ പറഞ്ഞു. മുംബൈയിലെ 17 കോർപറേറ്റുകളുമായാണ് കേരളത്തിനാവശ്യമായ അടിയന്തിര സഹായങ്ങളെ കുറിച്ച് സംസാരിച്ചിട്ടുള്ളതെന്നും പ്രിൻസ് വ്യക്തമാക്കി.

ജന്മനാടിനെ നെഞ്ചോട് ചേർത്ത് മുംബൈ മലയാളികൾ #Watch Video
കൈകോർക്കാം കേരളത്തിനായി; ജന്മനാടിന്‌ സാന്ത്വനവുമായി മുംബൈ മലയാളികൾ ഒത്തുകൂടി

LEAVE A REPLY

Please enter your comment!
Please enter your name here