മോഹൻലാൽ വീണ്ടും എം ജി ആർ ആകുമോ: ജയലളിതയുടെ ജീവിതകഥ സിനിമയാക്കുന്നു.

ജയലളിതയുടെ അഭിനയജീവിതവും രാഷ്ട്രീയജീവിതവും അഭ്രപാളികളിലേക്ക് പകർത്തുമ്പോൾ തിരക്കഥ മുതൽ ചിത്രീകരണം വരെ അണിയറ പ്രവർത്തകർക്ക് വെല്ലുവിളിയായിരിക്കും.

0
ജയലളിതയുടെ ജീവിത കഥ സിനിമയാക്കാനുള്ള വാർത്ത പുറത്തു വന്നതോടെ നിരവധി പേരുകളാണ് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാര്യത്തിൽ പറഞ്ഞു കേൾക്കുന്നത്. ഇതിൽ ഏറ്റവും അധികം ചർച്ചയാകുന്നത് ജയലളിതയുടെ ജീവിതത്തിലെ പ്രധാന വ്യക്തിയായ എം ജി ആറിന്റെ റോളിൽ മോഹൻലാൽ വരുമോയെന്നത് തന്നെയാണ്. ഇതിനു മുൻപ് മണിരത്നത്തിന്റെ ഇരുവർ എന്ന ചിത്രത്തിൽ എം ജി ആറായി വന്ന് കൈയ്യടി നേടിയ നടനാണ് മോഹൻലാൽ.
ഭാരതിരാജയാണ് ജയലളിതയുടെ ജീവിതം ചലച്ചിത്രമാക്കുന്നത്. ഏറെ സംഘർഷം നിറഞ്ഞ ജയലളിതയുടെ അഭിനയജീവിതവും രാഷ്ട്രീയജീവിതവും അഭ്രപാളികളിലേക്ക് പകർത്തുമ്പോൾ തിരക്കഥ മുതൽ ചിത്രീകരണം വരെ അണിയറ പ്രവർത്തകർക്ക് വെല്ലുവിളിയായിരിക്കും.

 


മോഹൻലാലിന്റെ പത്രസമ്മേളനത്തെ പൊളിച്ചടുക്കി സംഗീത ലക്ഷ്മണ. ദിലീപും പൃഥ്വിയും പൊട്ടന്മാരെന്നും അഭിഭാഷക.

LEAVE A REPLY

Please enter your comment!
Please enter your name here