മുംബൈയിൽ കെട്ടിടസമുച്ചയത്തിൽ തീപ്പിടുത്തം; മലയാളിയുൾപ്പടെ 4 മരണം

സിവിൽ കോൺട്രാക്ടറായിരുന്ന സജി നായർ ബിസിനസ് ആവശ്യത്തിന് പരേലിൽ പോയപ്പോഴാണ് അപകടമുണ്ടായത്.

0
മുംബൈയിൽ പരേൽ ആസ്ഥാനമായ ഹിന്ദുമാതാ സിനിമാക്കടുത്തുള്ള 17 നിലകളുള്ള ക്രിസ്റ്റൽ ടവർ എന്ന കെട്ടിട സമുച്ചയത്തിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിബാധയിൽ മലയാളിയുൾപ്പെടെ നാലുപേർ മരിച്ചു. പരുക്കേറ്റ 16 പേരെ കെ ഇ എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 10 പേർ പുരുഷന്മാരും 6 പേർ സ്ത്രീകളുമാണ്. മരിച്ചവരിൽ പാലക്കാട് സ്വദേശി സജി നായർ(60), സുജാത ഷെൽക്കെ(62), ബബ്ലു ഷെയ്ക്ക്(36) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വസായ് ഈസ്റ്റിൽ എവർഷൈൻ ഗാർഡനിലെ താമസക്കാരനായിരുന്നു മരണപ്പെട്ട സജി നായർ. സിവിൽ കോൺട്രാക്ടറായിരുന്ന സജി നായർ ബിസിനസ് ആവശ്യത്തിനാണ് പരേലിൽ പോയത്.
തീപ്പിടിത്തമുണ്ടായ കെട്ടിടസമുച്ചയം ഇനി താമസയോഗ്യമല്ലെന്നു പ്രഖ്യാപിച്ച അധികൃതർ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. 20 അഗ്നിശമനയന്ത്രങ്ങൾ രണ്ടരമണിക്കൂർ പ്രവർത്തിപ്പിച്ചശേഷമാണ് തീയണക്കാൻ സാധിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.


മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
മ‍ഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി യുവനിരയും. കളക്ഷൻ സെന്ററുകളിലേക്ക് സഹായങ്ങൾ ഒഴുകിയെത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here