മഹാരാഷ്ട്രയിലെ പ്രസിദ്ധമായ ഷിർദ്ദി സായി ബാബ ക്ഷേത്രം ട്രസ്റ്റികളാണ് പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന്റെ പുനരുദ്ധാരണത്തിനായി 5 കോടി രൂപയുടെ സഹായ വാഗ്ദാനം ചെയ്തിരിക്കുന്നത്. ക്ഷേത്രം ട്രസ്റ്റിന്റെ ചെയർമാൻ ഡോ സുരേഷ് ഹവാരെയാണ് സഹായധനം പ്രഖ്യാപിച്ചത്. കേരളത്തിലെ ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ പുനരധിവാസത്തിനായാണ് ശ്രീ സായിബാബ സൻസ്ഥാൻ ട്രസ്റ്റ് 5 കോടി രൂപ നൽകുവാൻ തീരുമാനിച്ചതെന്നും ഹവാരെ പറഞ്ഞു. മഹാരാഷ്ട്ര സർക്കാരിന്റെ അനുമതിയോടെ ചെക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.
ആദ്ധ്യാദ്മിക ഗുരു ഷിര്‍ദി സായിബാബ മഹാസമാധിയായതിന്റെ 100 വർഷം പൂർത്തിയാക്കുകയാണ്. മഹാസമാധിയുടെ ശതവാർഷികത്തോടനുബന്ധിച്ചു ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് സായിബാബ സന്‍സ്താന്‍ ട്രസ്റ്റ് പദ്ധതിയിട്ടിരിക്കുന്നത് .
ഷിർദ്ദിയിലെ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന കേരളോത്സവം സായി ബാബയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് തിളക്കം കൂട്ടിയിരുന്നു. കേരളത്തിന്റെ സംസ്കാരവും പൈതൃകവും കാത്തു സൂക്ഷിച്ചു കൊണ്ടുള്ള ആഘോഷ പരിപാടികളെ സ്നേഹാദരങ്ങളോടെയാണ് ക്ഷേത്രം ഭാരവാഹികളും പ്രദേശവാസികളും സ്വീകരിച്ചത്.


കേരളത്തിന്റെ പുനരധിവാസത്തിന് പിന്തുണയുമായി എൽ ഐ സി ;
ഇൻഷുറൻസ് മേഖലയിൽ നഷ്ടം 500 കോടി

LEAVE A REPLY

Please enter your comment!
Please enter your name here