വെറുതെയല്ല അടുക്കള; കേരളത്തിന്റെ പുനരധിവാസത്തിന് പിന്തുണയുമായി മമ്മീസ് കിച്ചൺ.

0
അതിജീവനത്തിനായി പൊരുതിയ കേരളം ഇന്ന് പുനരുദ്ധാരണത്തിന്റെ പാതയിലാണ്. ജന്മനാടിനെ വീണ്ടെടുക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ നെരൂളിലെ വനിതാ കൂട്ടായ്മയും രംഗത്തെത്തി. ഒരു മാസത്തെ കച്ചവട ലാഭം നൽകി കൊണ്ടാണ് നെരുളിലെ സ്ത്രീ കൂട്ടായ്മ സംരംഭമായ മംമസ് കിച്ചൺ മാതൃകയാകുന്നത്‌.
പ്രളയദുരിതം കൊണ്ട് കഷ്ടപ്പെടുന്ന നാട്ടുകാർക്ക്‌ പരമാവുധി സഹായങ്ങൾ എത്തിക്കുകയെന്നതാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ തീരുമാനിച്ച ഘടകമെന്നാണ് സംരഭകരായ പുഷ്പ പ്രകാശനും, സുജ സദാശിവനും ശൈലജയും പറയുന്നത്.
പാചകത്തിനോടുള്ള താല്പര്യത്തോടൊപ്പം ആരോഗ്യകരമായ ഭക്ഷണങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മംമസ് കിച്ചൺ തുടങ്ങിയത്. ഓണക്കാലത്തെ വർദ്ധിച്ച ഡിമാൻഡും ജനപിന്തുണയും സംരംഭം തുടർന്നും കൊണ്ട് പോകുവാൻ ഇവർക്കെല്ലാം പ്രേരണയാകുന്നു.

കേരളത്തിന് 5 കോടി രൂപയുടെ സഹായ വാഗ്ദാനവുമായി ഷിർദ്ദി സായിബാബ ട്രസ്റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here