തിരുവോണ നാളിൽ അതിജീവനത്തെ ആഘോഷമാക്കി മുംബൈ മലയാളികൾ

0
അത്തപ്പൂക്കളവും ആഘോഷങ്ങളും ആരവങ്ങളുമില്ലാത്ത തിരുവാണോമായിരുന്നു മുംബൈ വാസികൾക്കും. അതിജീവനത്തിന്റെ പാതയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സന്ദേശവുമായാണ് ഇക്കുറി  മുംബൈ മലയാളികൾ പൊന്നോണത്തെ  വരവേറ്റത്. 
 
ആഘോഷങ്ങളുടെ നഗരമാമായ  മുംബൈയിൽ വിവിധ ഇടങ്ങളിലായി മുംബൈ  സ്റ്റാൻഡ് വിത്ത് കേരളാ എന്ന ഹാഷ് ടാഗോടു കൂടിയ ബാനറുകളുമായി നിരവധി മലയാളികൾ രാവിലെ മുതൽ ഒത്തു കൂടി. കേരളത്തിന്റെ പുനരുദ്ധാരണത്തിനായി സഹായം തേടിയുള്ള ബോധവത്കരണ പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സുമനുസകൾ പങ്കെടുത്തു.
 
പ്രധാനമായും റെയിൽവേ സ്റ്റേഷൻ, മാളുകൾ തുടങ്ങിയ പൊതു ഇടങ്ങളെ കേന്ദ്രീകരിച്ചായിരുന്നു  ക്യാമ്പയിൻ സംഘടിപ്പിച്ചത്. പൻവേൽ, ഖാർഘർ, നെരൂൾ, ഡോംബിവ്‌ലി, അന്ധേരി, താനെ, വാഷി  തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികൾക്ക് പിന്തുണയുമായി ഇതര ഭാഷക്കാരടക്കം നിരവധി പേർ മുന്നോട്ട് വന്നു.  വൈകീട്ട് ദാദർ റെയിൽവേ സ്റ്റേഷനിൽ നടന്ന സമാപന പരിപാടിയിൽ പ്രശസ്ത ഡോക്ക്യുമെന്‍ററി സംവിധായകന്‍ ആനന്ദ് പട്ട്വര്‍ദ്ധന്‍, സിപിഎം കേന്ദ്രകമ്മിറ്റി അംഗം മഹേന്ദ്രന് സിങ് കൂടാതെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ടി എൻ ഹരിഹരൻ, ടോമി മാത്യു, സതീഷ്, പവിത്രൻ തുടങ്ങി ഒട്ടനവധി  പേർ പങ്കെടുത്തു.  


മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
പ്രളയം പടിയിറങ്ങുമ്പോൾ

 

LEAVE A REPLY

Please enter your comment!
Please enter your name here