ഭാഷയുടെ ജീവൻ കവിതകളിലാണെന്ന് രാജീവ് കാറൽമണ്ണ

മറുനാട്ടിലെ മലയാളപ്പെരുമയെയും മയിൽപ്പീലി കാവ്യാലാപന റിയാലിറ്റി ഷോ അനുഭവങ്ങളും പങ്കു വച്ച് കവിയും അധ്യാപകനുമായ രാജീവ് കാറൽമണ്ണ

0
മുംബൈ മലയാളി പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട് കൈരളി ടി .വി  സംപ്രേക്ഷണം ചെയ്യുന്ന ആംചി മുംബൈ –  കാവ്യാലാപന റിയാലിറ്റി ഷോ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ അതിന്റെ വിജയത്തിൽ പ്രധാന ഭാഗദേയം നിർവഹിക്കുന്നത് പരിപാടിയുടെ വിധി കർത്താക്കൾ കൂടിയാണ്. മലയാള സാഹിത്യ ലോകത്തിനു തനതായ സംഭാവനകൾ നൽകിയ പ്രശസ്ത കവികളായ പി . രാമൻ , ബാബു മണ്ടൂർ, രാജീവ് കാറൽമണ്ണ തുടങ്ങിയവരാണ് പരിപാടിയുടെ വിധി കർത്താക്കൾ. മുംബൈയിൽ മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആദ്യ കാവ്യാലാപന റിയാലിറ്റി ഷോക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഭാഷയുടെ ജീവൻ ഊറ്റിയെടുത്തു വെച്ചിട്ടുള്ളത് കവിതകളിലാണെന്നാണ് രാജീവ് കാറൽമണ്ണ പറയുന്നത്. കവിത നഷ്ടപ്പെടുമ്പോൾ ഭാഷയും കൈമോശം വന്നു പോകുന്നുവെന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ച രാജീവ് സംസാരഭാഷയിൽ കവിതയുടെ ആഴം കുറഞ്ഞു പോകുന്നതിനെക്കുറിച്ച്  വിശദീകരിക്കുന്നുണ്ട്.

ഭാഷയുടെ ഭംഗിയും സ്വാധീനശക്തിയും പുത്തൻ മുറക്കാർക്ക് ഇല്ലാതെ പോകുന്നതിന് കാരണം കവിത മനഃപാഠമാക്കേണ്ട എന്ന പുതിയ പാഠ്യപദ്ധതിയാകാമെന്ന് രാജീവ്

പഴയ തലമുറയുടെ ഭാഷയുടെ ഭംഗിയും സ്വാധീനശക്തിയും മാത്രമല്ല വാക്കിന്റെ കരുത്തും ആഴവും പുതിയ കുട്ടികളിൽ കുറഞ്ഞു കാണുന്നതിനോട്  അദ്ധ്യാപകൻ കൂടിയായ രാജീവ് പരിതപിച്ചു. കവിത മനഃപാഠമാക്കേണ്ട എന്ന പുതിയ പാഠ്യപദ്ധതിയാകാം ഇതിനൊരു കാരണമായി രാജീവ് ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് നിലവിലെ പാഠ്യപദ്ധതിയിലെ നിർദ്ദേശങ്ങൾ പുനഃപരിശോധിക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു. കലാലയം വിട്ടിറങ്ങുന്ന കുട്ടിയ്ക്ക് കവിതയുടെ കുറച്ചു വരികളെങ്കിലും ഓർമ്മയിൽ നിൽക്കാത്തത് പരിതാപകരമാണെന്നും രാജീവ് ആശങ്കപ്പെടുന്നു.
മുംബൈ മലയാളികൾക്കായി വിഭാവനം ചെയ്ത മയിൽപ്പീലി കാവ്യാലാപന റിയാലിറ്റി ഷോ ഏറെ ശ്രദ്ധേയമായി തോന്നിയെന്നാണ് രാജീവിന്റെ അഭിപ്രായം. വിധികർത്താക്കളിൽ ഒരാളായി പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും സംതൃപ്തിയും രാജീവ് പങ്കു വെച്ചു . പ്രമുഖ കവി പി .രാമൻ, കാവ്യാലാപനത്തിന്റെ ഭാവഗായകൻ ബാബു മണ്ടൂർ എന്നിവരായിരുന്നു മറ്റു വിധികർത്താക്കൾ.

മറുനാട്ടിലെങ്കിലും മലയാളം സുരക്ഷിതമാണെന്ന തോന്നൽ മയിൽപ്പീലി ഉളവാക്കി. മുംബൈയിലെ മലയാളി സമാജങ്ങളുടെയും ഭാഷാ പഠന കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾ ശ്ലാഘനീയം

Click here to View Photo Gallery of Mayilpeeli Final
മലയാളവുമായി ചിരപരിചയമില്ലാത്ത, കേട്ടു മാത്രം ശീലമുള്ള കുട്ടികളുടെ ആലാപന മികവിനെ പ്രകീർത്തിച്ച രാജീവ് അതിനായി മത്സരാർഥികൾ എടുത്ത അധ്വാനത്തെ അഭിനന്ദിച്ചു. കവിത്രയം മുതൽ പുതിയ കാല കവികളെ വരെ വേദിയിൽ അവതരിപ്പിച്ച മുംബൈയിലെ പ്രതിഭകൾ മലയാളത്തിന്റെ മുഴക്കവും കിലുക്കവും ആസ്വാദകരെ അനുഭവിപ്പിച്ചുവെന്നാണ് രാജിവ് പറയുന്നത്.
മറുനാട്ടിലെങ്കിലും മലയാളം സുരക്ഷിതമാണെന്ന തോന്നൽ മയിൽപ്പീലി ഉളവാക്കിയെന്നും മലയാളി സമാജങ്ങളുടെയും ഭാഷാ പഠന കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങളെ ശ്ലാഘിച്ചു കൊണ്ട് രാജീവ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
കവിതാമത്സരം ജനപ്രിയമല്ലെന്ന് ബോധ്യമുണ്ടായിട്ടും ഭാഷയെ പരിപോഷിപ്പിക്കുവാൻ ഇത്തരമൊരു മത്സരവേദിയൊരുക്കിയ  ‘അംചി മുംബൈ’ ടീമിനെ പ്രശംസിച്ചു കൊണ്ടാണ് രാജീവ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മയിൽപ്പീലിയുടെ അടുത്ത ഘട്ട മത്സരങ്ങൾ സെപ്റ്റംബർ ആദ്യവാരം മുതൽ കൈരളി ടി വിയിൽ പ്രക്ഷേപണം തുടരും.

 


മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ
മയിൽപ്പീലി; പ്രവാസികളുടെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ
മയിൽ‌പീലി – മുംബൈയിലെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ കൈരളി ടി വിയിൽ
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും
മയിൽപ്പീലി; പ്രവാസികളുടെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ
കാവ്യാലാപനത്തെ ആഘോഷമാക്കി നീതി നായർകവിതയിൽ പീലി വിടർത്തി മത്സരാർഥികൾ.

LEAVE A REPLY

Please enter your comment!
Please enter your name here