മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി റിക്രൂട്ട് മെൻറ് ഏജൻസിയുടെ സംഘടന മാതൃകയായി

അതിജീവനത്തിന്റെ പാതയിൽനിന്നും പുനരുദ്ധാരണ പദ്ധതികളുമായി മുന്നോട്ടു പോകുന്ന കേരളത്തിന് ഇന്ത്യൻ പേഴ്‌സണൽ എക്സ്പോർട് പ്രൊമോഷൻ കൗൺസിൽ പിന്തുണ അറിയിച്ചു.

0
അംഗീകൃത റിക്രൂട്ട് മെൻറ് ഏജൻസിയുടെ സംഘടനയായ ഇന്ത്യൻ പേഴ്‌സണൽ എക്സ്പോർട് പ്രൊമോഷൻ കൗൺസിൽ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്യാസ നിധിയിലേക്ക് ധനസഹായം നൽകി. കൗൺസിൽ ജനറൽ സെക്രട്ടറി ഡോ സുരേഷ് മധുസൂദനൻ, പ്രസിഡണ്ട് സി എച്ച് അബ്ദുൽ റഹ്മാൻ, കെ പി മൊയ്തുണ്ണി എന്നിവർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. വ്യവസായ മന്ത്രി ഇ പി ജയരാജൻ സന്നിഹിതനായിരുന്നു.
അതിജീവനത്തിന്റെ പാതയിൽനിന്നും പുനരുദ്ധാരണ പദ്ധതികളുമായി മുന്നോട്ടു പോകുന്ന കേരളത്തിന് ഇന്ത്യൻ പേഴ്‌സണൽ എക്സ്പോർട് പ്രൊമോഷൻ കൗൺസിൽ പിന്തുണ അറിയിച്ചു.


മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
ജന്മനാടിനെ വീണ്ടെടുക്കാൻ പ്രയത്നിക്കുന്ന മുംബൈ മലയാളികളെ പ്രകീർത്തിച്ച് ബ്രിട്ടീഷ് എം പി
ജന്മനാടിനെ നെഞ്ചോട് ചേർത്ത് മുംബൈ മലയാളികൾ #Watch Video

LEAVE A REPLY

Please enter your comment!
Please enter your name here