ബോളിവുഡ് ഫാഷൻ ഡിസൈനർ നിഖിൽ തമ്പിയുടെ ഒഴിവുകാല വസതി #WatchVideo

മുംബൈയിൽ നിന്നും ഏതാണ്ട് 3 മണിക്കൂർ ഡ്രൈവ് ചെയ്‌താൽ ലോണാവാലയിലെ അമർജാ ഹിൽസിലെ ഈ സ്വപ്ന ഭൂമികയിലെത്താം.

0
ഫാഷൻ നഗരമായ മുംബൈയിൽ ഈ രംഗത്തു സ്വന്തമായി മേൽവിലാസമുണ്ടാക്കിയ മലയാളിയാണ് നിഖിൽ തമ്പി. ഫാഷൻ ലോകത്തെ വ്യക്തി പ്രഭാവവും വശീകരണ സ്വഭാവവും സ്വായത്തമാക്കിയ നിഖിൽ വളരെ പെട്ടെന്നാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട ഫാഷൻ ഡിസൈനർ ആയി മാറിയത്.
കേരളത്തിന്റെ തനതു കലാരൂപമായ കഥകളിയുടെ വശ്യഭംഗി വസ്‌ത്ര ഡിസൈനുകളിലേക്കു പകർന്നാടിയപ്പോൾ മുംബൈ ഫാഷൻ ലോകത്തിനു തന്നെ അതൊരു വിസ്മയ കാഴ്ചയായിരുന്നു . കഥകളി വേഷങ്ങളുടെ മോട്ടിഫുകള്‍ അഴകണയ്‌ക്കുന്ന പുത്തന്‍ ഡിസൈനുകള്‍ ആണ്‌ ലാക്‌മെ ഫാഷന്‍ വീക്കില്‍ അന്നത്തെ ഏറെ ശ്രദ്ധ കേന്ദ്രം.

നഗരത്തിന്റെ തിരക്കിൽ നിന്നും വല്ലപ്പോഴും ഓടി ഒളിക്കാനൊരു സ്വപ്നസൗധമാണ് ലോണാവാലയിലെ ഈ വീട്. ശാന്തമായ പ്രകൃതിയോട് ചേർന്ന്  നിൽക്കുന്ന വീടിന്റെ രൂപകൽപ്പനയിൽ മാത്രമല്ല ഇന്റീരിയർ ഡിസൈനിലും നിഖിലിന്റെ കൈയ്യോപ്പുണ്ട്.

ട്വിങ്കിൾ ഖന്ന, കങ്കണ, സുഷ്മിത, ലിസ ഹൈഡൻ സിദ്ധാർഥ് മൽഹോത്ര തുടങ്ങിയ ബോളിവുഡിലെ മുൻനിര ഫാഷൻ ഐക്കോണുകളെല്ലാം നിഖിൽ തമ്പി രൂപകല്പന ചെയ്ത വസ്ത്രങ്ങളോട് പ്രിയമുള്ളവരാണ്.
തിരക്കിട്ട ജീവിത ശൈലി നയിക്കുമ്പോഴും സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കാൻ കിട്ടുന്ന സമയങ്ങളൊന്നും നിഖിൽ പാഴാക്കാറില്ല. സെലിബ്രിറ്റികളായ സുഹൃത്തുക്കളോടൊപ്പം നല്ല നിമിഷങ്ങൾ പങ്കു വച്ച് ജീവിതം ആഘോഷമാക്കുന്ന നിഖിലിന്റെ ലോണാവാലയിലുള്ള സ്വപ്ന  വീടിനും ഒട്ടേറെ പ്രത്യകതകളുണ്ട് . ചാതുര്യമുള്ള തടി കൊണ്ട് നിർമ്മിച്ച മുറികളും ഇടനാഴികളും കൊണ്ട് സമ്പന്നമാണ് 3500 സ്‌ക്വയർ ഫീറ്റിൽ രൂപകല്പന ചെയ്ത വിശാലമായ ഈ വീട്.
നഗരത്തിന്റെ തിരക്കിൽ നിന്നും വല്ലപ്പോഴും ഓടി ഒളിക്കാനൊരു സ്വപ്നസൗധമാണ് ലോണാവാലയിലെ ഈ ഒഴിവുകാല വസതി. ശാന്തമായ പ്രകൃതിയോട് ചേർന്ന് ഏകദേശം ഒന്നര ഏക്കർ സ്ഥലത്തു തലയുയർത്തി നിൽക്കുന്ന വീടിന്റെ രൂപകൽപ്പനയിൽ മാത്രമല്ല ഇന്റീരിയർ ഡിസൈനിലും നിഖിലിന്റെ കൈയ്യോപ്പുണ്ട്. മുംബൈയിൽ നിന്നും ഏതാണ്ട് 3 മണിക്കൂർ ഡ്രൈവ് ചെയ്‌താൽ ലോണാവാലയിലെ അമർജാ ഹിൽസിലെ ഈ സ്വപ്ന ഭൂമികയിലെത്താം.

 

പൂർണമായും തടിയും ഗ്ലാസും കൊണ്ട് തീർത്ത വീട് ജർമ്മൻ മാതൃകയിലാണ് പണി കഴിപ്പിച്ചിരിക്കുന്നത്. ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്ത വസ്തുക്കൾ കൊണ്ടായിരുന്നു വീടിന്റെ നിർമ്മാണവും.
ഗ്ലാസുകളും, പൈൻ മരങ്ങളും കൊണ്ട് നിർമ്മിച്ച വീട് നിഖിലിന്റെയും സ്വപ്നമായിരുന്നു. ജർമ്മനിയിൽ നിന്നും വന്ന എഞ്ചിനീയർമാരുടെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം.
ചുവപ്പു മണ്ണുകൊണ്ട് ലെവലാക്കി പച്ച പുതപ്പിച്ച പരവതാനി പോലെയുള്ള മുറ്റവും, പൂന്തോട്ടവുമായി വീട് പൂർത്തിയാക്കുവാൻ ഒൻപതു മാസം എടുത്തുവെന്നാണ് ഏവിയേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന പ്രദീപ് തമ്പി പറയുന്നത്.
മനഃശാസ്ത്രത്തിൽ ബിരുദമെടുത്ത നിഖിൽ വിദ്യാഭ്യാസത്തിനു ശേഷമാണ് അച്ഛൻ പ്രദീപ് തമ്പിയുടെ ബിസിനസ് രംഗത്തേക്ക് കടന്നു വരുന്നത്. എന്നാൽ കലയോടും ഫാഷൻ രംഗത്തോടുമുള്ള അഭിനിവേശം നിഖിലിനെ ഡാൻസ്, ഫോട്ടോഗ്രാഫി, ഇന്റീരിയർ ഡിസൈനിങ് മേഖലയിലേക്ക് ആകർഷിക്കുകയായിരുന്നു. ഫാഷൻ രംഗത്തോടുള്ള കമ്പമാണ് നിഖിലിനെ ലാക്മെ ഫാഷൻ വീക്കിലേക്ക് അപേക്ഷിക്കാൻ പ്രേരിപ്പിച്ചത്. സെലിബ്രിറ്റി സ്റ്റാറ്റസ് എന്നതിനേക്കാൾ ഫാഷൻ മേഖലയിൽ പരീക്ഷണങ്ങൾ ചെയ്യുന്നതിനോടാണ് നിഖിലിന് താല്പര്യം.

 


Every Wednesday @ 9.30 pm in PEOPLE TV
Every Sunday @ 7.30 am in KAIRALI TV


മുംബൈ ഫാഷൻ ലോകത്ത് വിസ്മയക്കാഴ്ചയൊരുക്കി നിഖിൽ തമ്പി
ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് മികച്ച പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here