ഡി മാർട്ട് സ്ഥാപകൻ ദമാനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ നൽകി

ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ എട്ടാം സ്ഥാനമലങ്കരിക്കുന്ന രാധാകൃഷ്ണൻ ദമാനി കേരളത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങളിൽ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്

0

രാജ്യത്തെ പ്രമുഖ സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്ററും, ചെയിൻ സ്റ്റോർ രംഗത്തെ പ്രമുഖ ബ്രാൻഡായ ഡി-മാർട്ട് ഗ്രൂപ്പിന്റെ സ്ഥാപകനും പ്രൊമോട്ടറുമായ രാധാകിഷൻ ദമാനി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന ചെയ്തു. അദ്ദേഹഹത്തിന്റെ ഉടമസ്ഥതയിൽ ഉള്ള Derive invesetment ആണ് സംഭാവന നൽകിയതു. ഇതിനു പുറമെ D-Mart 1കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ എട്ടാം സ്ഥാനമലങ്കരിക്കുന്ന ദമാനി കേരളത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങളിൽ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട് കമ്പനിയുടെ പി ആർ സൂസൻ ജോർജ് പറഞ്ഞു. കേരളത്തിന്റെ ദുരവസ്ഥയിൽ ഡി മാർട്ട് സാരഥി ദുഃഖം പ്രകടിപ്പിച്ചുവെന്നും മലയാളിയായ സൂസൻ അറിയിച്ചു.

ഇന്ത്യയിൽ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ് നാട്, ആന്ധ്ര പ്രദേശ്, കർണാടക തുടങ്ങി 11 സംസ്ഥാനങ്ങളിലായി 158 ഔട്ലെറ്റുകൾ സ്വന്തമായ ഡി മാർട്ട് 2002 ൽ മുംബൈയിലെ പവായിലാണ് ആദ്യ സ്റ്റോർ തുടങ്ങുന്നത്. മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നതിലൂടെയാണ് ഹൈപ്പർമാർക്കറ്റ് മേഖലയിൽ സ്വന്തമായി ഇടം നേടാൻ ഈ ഗ്രൂപ്പിന് കഴിഞ്ഞത്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വിദ്യാഭ്യാസ രംഗത്തും സേവനമനുഷ്ഠിക്കുന്ന ഗ്രൂപ്പിന്റെ കീഴിലുള്ള സ്‌കൂളുകൾ ഉന്നത നിലവാരം പുലർത്തുന്നു.മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു`
മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ

LEAVE A REPLY

Please enter your comment!
Please enter your name here