സാമൂഹിക പ്രതിബദ്ധതയോടെ ലോക് കല്യാൺ മലയാളി അസോസിയേഷൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ ഗഡുവായ രണ്ടര ലക്ഷം രൂപ വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന് കൈമാറി

0
പ്രളയ കെടുതിയിൽ ദുരിതത്തിലായ ജന്മനാടിന് കൈത്താങ്ങായി ലോക് കല്യാൺ മലയാളി അസോസിയേഷനും. സാമൂഹിക സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള കല്യാണിലെ സമാജം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ഒരു ഹൌസിങ് കോംപ്ലെക്സിനുള്ളിലെ മലയാളികളുടെ കൂട്ടായ്മയാണ് ലോക് കല്യാൺ മലയാളി അസോസിയേഷൻ.
അസോസിയേഷന്റെ അംഗങ്ങളും കൂടാതെ അഭ്യുദയകാംക്ഷികളിൽ നിന്നും രണ്ടു ദിവസം കൊണ്ട് സമാഹരിച്ച തുകയാണ് വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന് കൈമാറിയത്. ആദ്യ ഗഡുവായ രണ്ടര ലക്ഷം രൂപയുടെ ചെക്ക് സംഘടനയുടെ പ്രസിഡന്റ് വിജയൻ നായർ കൈമാറി.
അതിജീവനത്തിന്റെ പാതയിൽ നിന്നും നവ കേരളം കെട്ടിപ്പടുക്കുവാനുള്ള പദ്ധതികൾക്ക് പിന്തുണയുമായി കൂടുതൽ തുക സമാഹരിച്ചു ഉടനെ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതാണെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ധനശേഖരണത്തിന് സഹായിക്കുകയും സഹകരിക്കുകയും ചെയ്ത സുമനുസകൾക്ക് സംഘടന നന്ദിപ്രകാശിപ്പിച്ചു.


മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ
മയിൽ‌പീലി – മുംബൈയിലെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ കൈരളി ടി വിയിൽ
മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും
മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കാമുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.യി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here