നിശബ്ദ സേവനവുമായി മുംബൈയുടെ സ്വന്തം രാജകുമാരൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് നൂറു കോടി രൂപയിലധികം.

0
കേരളം നേരിടുന്ന അടിയന്തിര ഘട്ടത്തിൽ കൈത്താങ്ങായി മുംബൈയിലെ കോർപ്പറേറ്റ് കമ്പനികൾ നൽകി കൊണ്ടിരിക്കുന്ന സഹായങ്ങൾ വിലമതിക്കപ്പെടേണ്ടതാണ്. 100 കോടി രൂപയോളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിക്കാൻ കഴിയുമെന്ന പ്രത്യാശ പൂർത്തീകരിക്കാൻ കഴിഞ്ഞ സംതൃപ്തിയിലാണ് മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖനായ പ്രിൻസ് വൈദ്യൻ. ഇതിനു പുറമെ 1 കോടിയോളം രൂപയാണ് കെ ആൻഡ് കെ ഫൗണ്ടേഷനിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്കായി സംഭാവന നൽകിയത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച സംഘടനയാണ് പ്രിൻസ് വൈദ്യൻ ചെയർമാൻ ആയിട്ടുള്ള കെ ആൻഡ് കെ ഫൌണ്ടേഷൻ.
മുംബൈയിലെ വ്യവസായ പ്രമുഖരിൽ നിന്ന് മാത്രമായി 100 കോടിയോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കുവാൻ കഴിഞ്ഞുവെന്ന് പ്രിൻസ് വൈദ്യൻ.
മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് ഏകദേശം പതിനേഴോളം കോർപ്പറേറ്റുകളുമായി ബന്ധപ്പെടുകയും അതുവഴി നാടിന്റെ പുനരുദ്ധാരണത്തിനായി വിവിധ കേന്ദ്രങ്ങളിൽ നിന്നും സഹായങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതെന്നും പ്രിൻസ് വൈദ്യൻ പറയുന്നു. ധനസഹായത്തിന് പുറമെ പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്കും അനുകൂലമായ പദ്ധതികളാണ് എൽ ഐ സി ഹൌസിങ് വിഭാഗം ആവിഷ്കരിക്കുന്നതെന്നും പ്രിൻസ് സൂചിപ്പിച്ചു.
ഇതിനകം മുംബൈയിലെ വ്യവസായ പ്രമുഖരിൽ നിന്ന് മാത്രമായി നൂറു കോടിയോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കുവാൻ കഴിഞ്ഞുവെന്നാണ് ലോക കേരള സഭാ മെമ്പർ കൂടിയായ പ്രിൻസ് വ്യക്തമാക്കിയത്. പ്രധാനമായും ടാറ്റാ ട്രസ്റ്റ്, ഐ സി ഐ സി ഐ ബാങ്ക്, ആക്സിസ് ബാങ്ക്, എൽ ഐ സി ഓഫ് ഇന്ത്യ, റിലൈൻസ് ഫൌണ്ടേഷൻ തുടങ്ങിയ കോർപറേറ്റുകളാണ് കേരളത്തെ ദുരിതക്കയത്തിൽ നിന്നും കര കയറ്റുവാൻ കൈത്താങ്ങുമായി മുന്നോട്ട് വന്നത്.


ദുരിതാശ്വാസ നിധിയിലേക്ക് ടാറ്റ ട്രസ്റ്റ് 10 കോടി രൂപ നൽകി;
100 കോടിയോളം സമാഹരിച്ചു നൽകുമെന്ന് പ്രിൻസ് വൈദ്യൻ

മഹാനഗരം മലയാള നാടിനൊപ്പം

LEAVE A REPLY

Please enter your comment!
Please enter your name here