റിലൈൻസ് ഫൗണ്ടേഷന്റെ 21 കോടി രൂപയുടെ ധനസഹായം മുഖ്യമന്ത്രിക്ക് കൈമാറി

കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ

0
രാജ്യത്തെ മുൻ നിര കോർപ്പറേറ്റ് സ്ഥാപനത്തിന്റെ അധീനതയിലുള്ള റിലൈൻസ് ഫൌണ്ടേഷൻ കേരളത്തിന്റെ പുനർനിർമ്മാണത്തിനായി 21 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. റിലൈൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിതാ അംബാനി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സഹായധനത്തിന്റെ ചെക്ക് പിണറായി വിജയന് കൈമാറി.
മുംബൈയിലെ പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളായ എൽ ഐ സി ഓഫ് ഇന്ത്യ, ടാറ്റ ട്രസ്റ്റ്, ഐ സി ഐ സി ഐ, ആക്സിസ് ബാങ്ക്, ജ്യോതി ലബോറട്ടറീസ്, തുടങ്ങി നിരവധി സ്ഥാപനങ്ങൾ കേരളത്തിന് കൈത്താങ്ങായി സഹായങ്ങൾ നൽകിയവരിൽ മുൻപന്തിയിലുണ്ട്.
കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്കെല്ലാം ആവശ്യമായ മരുന്നുകൾ മൊത്തമായി നൽകി സഹായിക്കുവാൻ മഹാരാഷ്ട്ര സർക്കാർ തയ്യാറാണെന്ന ആരോഗ്യ വകുപ്പ് മന്ത്രി ഗിരീഷ് മഹാജന്റെ പ്രഖ്യാപനവും അതിജീവനത്തിനായി പൊരുതുന്ന ജനതക്ക് ഏറെ ആശ്വാസം പകരുന്നതാണ്.മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
പ്രളയം പടിയിറങ്ങുമ്പോൾ
മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ
മയിൽപ്പീലി; പ്രവാസികളുടെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ
മയിൽ‌പീലി – മുംബൈയിലെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ കൈരളി ടി വിയിൽ
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും
മയിൽപ്പീലി; പ്രവാസികളുടെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ
കാവ്യാലാപനത്തെ ആഘോഷമാക്കി നീതി നായർകവിതയിൽ പീലി വിടർത്തി മത്സരാർഥികൾ.

LEAVE A REPLY

Please enter your comment!
Please enter your name here