50 ലക്ഷം വിലമതിക്കുന്ന സാധന സാമഗ്രഹികളുമായി സ്വകാര്യ സുരക്ഷാ ഏജൻസിയും

0
ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണ്ടർ ഫോഴ്സ് എന്ന സ്വകാര്യ സുരക്ഷാ ഏജൻസി 50 ലക്ഷം വിലമതിക്കുന്ന സാധന സാമഗ്രഹികളുമായി കൊച്ചിയിൽ എത്തിയത്. ഗോവയിൽ നിന്നും ചെന്നൈയിൽ നിന്നും സമാഹരിച്ച അവശ്യ സാധനങ്ങളാണ് തണ്ടർ ഫോഴ്സ് ടീമിന്റെ രണ്ടു കണ്ടൈനറുകളിയിലായി കേരളത്തിൽ ഇറങ്ങിയത്. ഭക്ഷ്യ സാധനങ്ങളോടൊപ്പം കൂടുതലായി നിത്യോപയോഗ സാധനങ്ങളാണ് തണ്ടർ ഫോഴ്സ് ദുരിതബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്തത്. പത്തനംതിട്ട, കൊച്ചി ഭാഗങ്ങളിൽ പ്രദേശത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു ദുരിതാശ്വാസ പ്രവർത്തനങ്ങൾ. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ സുരക്ഷാ ഏജൻസിക്ക് മുംബൈ അടക്കം പ്രധാന നഗരങ്ങളിലെല്ലാം ശ്രുംഖലകളുണ്ട്.
പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ രക്ഷിക്കാനും സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിക്കാനും തണ്ടർ ഫോഴ്‌സിന്റെ സുരക്ഷാ സേനകൾ വഹിച്ച പങ്ക് ശ്ലാഘനീയമാണ്.
അതിജീവനത്തിന്റെ കെടുതിയിൽ നിന്നും പുനരുദ്ധാരണത്തിന്റെ പാതയിൽ പുതിയ കേരളം കെട്ടിപ്പടുക്കുവാനുള്ള സർക്കാരിന്റെ പദ്ധതികളെ ആവേശത്തോടെയാണ് മഹാരാഷ്ട്രയിലെ മലയാളികളും ഏറ്റെടുത്തിരിക്കുന്നത്

മഹാനഗരം മലയാള നാടിനൊപ്പം
തിരുവോണ നാളിൽ അതിജീവനത്തെ ആഘോഷമാക്കി മുംബൈ മലയാളികൾ
ജന്മനാടിനെ നെഞ്ചോട് ചേർത്ത് മുംബൈ മലയാളികൾ #Watch Video

LEAVE A REPLY

Please enter your comment!
Please enter your name here