ബാബുരാജിന്റെ മരണത്തിൽ മനം നൊന്തു മുംബൈ സാംസ്‌കാരിക ലോകം

തൃശൂർ അന്തിക്കാട് സ്വദേശിയാണ്. സംസ്കാരം നാളെ.

0
മുതിർന്ന പൗരനും നഗരത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ടി .കെ ബാബുരാജിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സാംസ്‌കാരിക ലോകം. 83 വയസ്സ് പ്രായമുള്ള ബാബുരാജ് കഴിഞ്ഞ ആറു മാസമായി ചികിത്സയിലായിരുന്നു.
ഇടതു സഹയാത്രികനായിരുന്ന ബാബുരാജ് മുംബയ് നാടകവേദിയുടെ ആദ്യകാല സംഘാടകൻ മാത്രമല്ല സിനിമാ മേഖലയിലിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുള്ള കലാസ്നേഹിയാണ്. ഭ്രഷ്ട്, ഒട്ടകം, ദർബോളി തുടങ്ങിയ ചിത്രങ്ങളാണ് ബാബുരാജ് നിർമ്മിച്ചിരിക്കുന്നത്. നഗരത്തിലെ ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ പ്രവർത്തന മേഖലകളിൽ സജീവമായിരുന്ന ഇദ്ദേഹം മലയാള ഭാഷ പ്രചാരണ സംഘത്തിലും ശ്രദ്ധേയമായ സേവനങ്ങൾ അനുഷ്ഠിച്ചിട്ടുണ്ട്.
ശ്രീനാരായണ ഗുരു ബാങ്ക് സ്ഥാപകൻ, ചെയർമാൻ, ഡയറക്ടർ കൂടാതെ മന്ദിര സമിതിയുടെ മുൻ ജോയിന്റ് സെക്രട്ടറി, പാട്രൺ, മുംബയ് താനെ എസ്സ് എൻ ഡി പി യോഗം മുൻ വൈസ് പ്രസിഡന്റ്, തുടങ്ങി ബാബുരാജിന്റെ നിസ്വാർഥമായ സാന്നിധ്യം സമസ്ത മേഖലകളിലും പ്രകടമായിരുന്നു.
സംസ്ക്കാര ചടങ്ങുകൾ നാളെ ചൊവ്വാഴ്ച (4th September ) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഘാട്കോപ്പർ സെമിത്തേരിയിൽ വച്ച് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഉച്ചക്ക് 12 മണി മുതൽ വസതിയിൽ പൊതുദർശനത്തിന് വെയ്ക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here