ഉല്ലാസനഗറിൽ നിന്ന് 8 ലക്ഷം രൂപയുടെ മരുന്നുകൾ ദുരിതബാധിത പ്രദേശങ്ങളിലേക്ക്

ദുരിതക്കയത്തിൽ നിന്നും കര കയറി കൊണ്ടിരിക്കുന്ന നാടിന് കൈത്താങ്ങായി മുംബൈയിൽ നിന്നും ഇതര ഭാഷക്കാരടക്കം നിരവധി പേരാണ് സഹായവാഗ്ദാനവുമായി മുന്നോട്ട് വന്നിട്ടുള്ളത്.

0
ഉല്ലാസനഗറിലെ ഇടതുപക്ഷ പ്രവർത്തകനും ലോക കേരള സഭാംഗവുമായ പി കെ ലാലിയുടേയും സുരേഷ് ബാലൻ നായരുടെയും നേതൃത്വത്തിൽ ശേഖരിച്ച 8 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകളാണ് കേരളത്തിലെ ദുരിതബാധിതർക്കായി അയക്കുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്കായി സാധന സാമഗ്രഹികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ സംഘടനകളിൽ നിന്നും സഹായധനവും സമാഹരിക്കുന്നതിലും ലാലിയുടെ നേതൃത്വം വലിയ പങ്കു വഹിച്ചിട്ടുണ്ട്.
ദുരിതക്കയത്തിൽ നിന്നും കര കയറി കൊണ്ടിരിക്കുന്ന നാടിന് കൈത്താങ്ങായി മുംബൈയിൽ നിന്നും ഇതര ഭാഷക്കാരടക്കം നിരവധി പേരാണ് സഹായവാഗ്ദാനവുമായി മുന്നോട്ട് വന്നിട്ടുള്ളത്. ഇക്കുറി ഓണാഘോഷങ്ങൾ പോലും വേണ്ടെന്ന് വച്ചാണ് മലയാളി സംഘടനകൾ ജന്മനാടിന് സഹായങ്ങൾ അയച്ചു കൊണ്ടിരിക്കുന്നത്. സന്നദ്ധ സേവകരായി നിരവധി യുവാക്കൾ രംഗത്തിറങ്ങിയതും മലയാളി കൂട്ടായ്മകൾക്ക് പുതിയ ആവേശമാണ് നൽകിയിരിക്കുന്നത്. നവ കേരളം കെട്ടിപ്പടുക്കുന്നതിൽ മുംബൈ മലയാളികൾ ഒറ്റകെട്ടായി നിന്ന് പ്രവർത്തിക്കണമെന്ന് പി കെ ലാലി പറഞ്ഞു.


മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സോണിയ സ്പർശം


മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ
മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here