വയനാടിന് സഹായഹസ്തവുമായി മീരാ റോഡ് സാംസ്കാരികവേദി പ്രവർത്തകർ

സംസ്കാരികവേദി പ്രവർത്തകരായ സന്തോഷ് മുദ്ര, സന്തോഷ് കക്കാടൻ, മുരളീധരൻ .കെ, പ്രേമദാസ് എന്നിവരാണ് വായനാട്ടിലെത്തിയത്

0
മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി സുമനസുകളിൽ നിന്നും സംഭരിച്ച വസ്ത്രങ്ങളും മരുന്നുകളും അടങ്ങിയ സാധന സാമഗ്രഹികൾ മീരാ റോഡ് കേരള സാംസ്കാരികവേദി പ്രവർത്തകർ വയനാട്ടിലെ .  കളക്ടർ ഓഫീസിൽ എത്തിച്ചു.
മുംബൈയിൽ നിന്ന് തീവണ്ടി മാർഗം കോഴിക്കോട്ട്‌ എത്തിച്ച സാധനങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോയി. കണിയാമ്പറ്റ ദുരിതബാധിത പ്രദേശങ്ങൾക്കായുള്ള സമഗ്രഹികൾ ക്യാന്പിന്റെ നോഡൽ ഓഫിസറുടെ മേൽനോട്ടത്തിൽ മേഖലയിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നവർക്കിടയിൽ വിതരണം ചെയ്തു.

മീരാറോഡിലെ കേരളസംസ്കാരികവേദി പ്രവർത്തകർ, സെക്ടർ 3 സൃഷ്ടി ഫെഡറേഷൻ, സംസ്കൃതി ഹൗസിങ് സൊസൈറ്റി, ഇതര സംസ്ഥാനക്കാർ തുടങ്ങിയവർ സംഭരിച്ച സഹായങ്ങൾ വേദി ഓഫീസിൽ സമാഹരിക്കുകയായിരുന്നു. പകർച്ചവ്യാധികൾക്കടക്കമുള്ള മരുന്ന്, അരി തുടങ്ങിയ നിത്യോപയോഗസാധനങ്ങൾ, മാക്സിയും അടിവസ്ത്രങ്ങളുമടക്കമുള്ള തുണിത്തരങ്ങൾ, കിടക്ക വിരി, പായ, ബ്രഷ്, സോപ്പ്, തുടങ്ങിയവ വേദി പ്രവർത്തകർ തന്നെ പ്രത്യേകം പാക്കറ്റുകളിലാക്കിയ ശേഷമാണ് കേരളത്തിലേക്ക് കൊണ്ട് പോയത്.
കേരള സംസ്കാരികവേദി പ്രവർത്തകരായ സന്തോഷ് മുദ്ര, സന്തോഷ് കക്കാടൻ, മുരളീധരൻ .കെ, പ്രേമദാസ് എന്നിവർ കോഴിക്കോട്, വയനാട് സ്വദേശികളായ അരുൺ, വിനോദ്, ബ്ലെസി എന്നിവരുടെ സഹായത്തോടെയാണ് സാധനങ്ങൾ കണിയാമ്പറ്റ ക്യാമ്പിലെത്തിച്ചത്. അവശ്യ സാധനങ്ങൾ ആദിവാസി മേഖലയിലും ദുരിതം അനുഭവിക്കുന്ന ഇതര മേഖലകളിലും വിതരണം ചെയ്യുമെന്ന് അധികൃതർ ഉറപ്പുനൽകി. റെയിൽവേ സ്റ്റേഷനിൽനിന്ന് സാധനങ്ങൾ ഇറക്കിയത് ചുമട്ടു തൊഴിലാളികളുടെ സഹായത്തോടെയാണ്.


മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സോണിയ സ്പർശം


മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ
മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here