കെ കെ എസ് ഫാമിലി കിറ്റ് വിതരണം കോഴിക്കോട് നടന്നു. അടുത്ത ഘട്ടം തൃശൂരിൽ

കേരളീയ കേന്ദ്ര സംഘടനയാണ് മുംബൈയിൽ നിന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്  കുട്ടനാട്ടിൽ തുടക്കമിടുന്നത്. 

0
കേരളീയ കേന്ദ്ര സംഘടനയുടെ നേതൃത്വത്തിൽ പ്രളയദുരിത ബാധിതർക്കായി നടക്കുന്ന ഫാമിലി കിറ്റ് വിതരണം ഇന്നലെ കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്തിൽ നടന്നു. പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിതീഷ് കുമാറിന് കെ കെ എസ് പ്രവർത്തകരായ സുരേഷ് കുമാർ, കെ.കെ.രാജൻ , സന്ദീപ് സി കെ എന്നിവർ കൈമാറി.
തൃശ്ശൂർ കടുകുറ്റി പഞ്ചായത്തിലേക്കുള്ള ഫാമിലി കിറ്റും ഭക്ഷ്യവസ്തുക്കളും കഴിഞ്ഞ ദിവസം ലോറിയിൽ കയറ്റി അയച്ചു. കെ കെ എസ് പ്രവർത്തകരായ ശശികുമാർ നായർ, ഗോപി പിള്ള എന്നിവരാണ് ഫാമിലി കിറ്റ് വിതരണത്തിനായി തൃശൂരിലെത്തുന്നത്.
കേരളീയ കേന്ദ്ര സംഘടനയാണ് മുംബൈയിൽ നിന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്  കുട്ടനാട്ടിൽ തുടക്കമിടുന്നത്. അതാത് പ്രദേശത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് ദുരിത ബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി കിറ്റുകൾ വിതരണം ചെയ്യുന്നത്.


മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സോണിയ സ്പർശം


മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ
മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here