നവകേരളത്തിന്റെ കാഹളം മുഴക്കി മലയാള ഭാഷ പ്രചാരണ സംഘം

പ്രളയം നൽകുന്ന സാമൂഹ്യപാഠത്തെ അവലോകനം ചെയ്ത ചർച്ചയിൽ സജീവ പങ്കാളിത്തം

0
മലയാള ഭാഷാ പ്രചാരണ സംഘം കല്യാൺ – ഡോംബിവില്ലി മേഖലയുടെ ആഭിമുഖ്യത്തിൽ ‘പ്രളയം നൽകുന്ന സാമൂഹ്യപാഠം’ എന്ന വിഷയത്തിൽ ചർച്ച നടത്തി. സെപ്റ്റംബർ 2 ന് വൈകീട്ട് 7 മണിക്ക് ബാജി പ്രഭു ചൗക്കിലെ മോഡൽ ഇംഗ്ലീഷ് സ്കൂളിൽ നടന്ന ചർച്ചയ്ക്ക് മേഖല സെക്രട്ടറി സ്വാഗതം പറഞ്ഞു. ചർച്ചയിൽ റിയാസ് മോഡറേറ്റർ ആയിരുന്നു. സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
താരതമ്യേന പ്രകൃതിക്ഷോഭങ്ങൾ കുറഞ്ഞ കേരളത്തിന്റെ കാലാവസ്ഥയിൽ പുതിയ അനുഭവ പാഠങ്ങൾ എഴുതിച്ചേർക്കാൻ നമുക്ക് മുന്നിലൂടെ കടന്നുപോയ പ്രളയക്കെടുതിക്ക് കഴിഞ്ഞതായി ചർച്ചയിൽ വിലയിരുത്തപ്പെട്ടു. പ്രളയം നൽകുന്ന സാമൂഹ്യപാഠത്തെ അവലോകനം ചെയ്ത ചർച്ചയിൽ നവകേരളം കെട്ടിപ്പടുക്കുന്നതിന്റെ അനിവാര്യതയും വിലയിരുത്തി. പരിസ്ഥിതിയെക്കുറിച്ചുള്ള ചിന്തകൾ തുറന്ന സദസ്സിലേയ്ക്ക് പറിച്ചു നടാൻ കേരളം നീന്തിക്കടന്ന പ്രളയദിനങ്ങൾ കാരണമാകട്ടേയെന്ന ശുഭപ്രതീക്ഷയിൽ ‘പുതിയൊരു കേരളം’ നിർമ്മിച്ചെടുക്കാൻ ഒത്തുചേരാമെന്ന അഭിപ്രായം ചർച്ചയിൽ ഉരുത്തിരിഞ്ഞു. മേഖലാ പ്രസിഡണ്ട് പ്രസന്ന ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.


മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സോണിയ സ്പർശം
കൈകോർക്കാം കേരളത്തിനായി; ജന്മനാടിന്‌ സാന്ത്വനവുമായി മുംബൈ മലയാളികൾ ഒത്തുകൂടി

മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ
മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here