മഹാനഗരം മലയാള നാടിനോടൊപ്പം

0
ജാതി മത രാഷ്ട്രീയ ചിന്തകൾക്കോ പ്രാദേശിക ചിന്തകൾക്കോ തടുക്കാൻ കഴിയാത്ത കുത്തൊഴുക്കോടെയായിരുന്നു മലയാള നാടിനൊടുള്ള സ്നേഹവും കരുതലുമായി മലയാളി എന്ന വികാരത്തെ അഭിമാനത്തോടെ നെഞ്ചിലേറ്റി ഒരു പറ്റം സന്നദ്ധ പ്രവർത്തകർ രാപ്പകൽ അദ്ധ്വാനിച്ചത് . ഏകദേശം ആയിരം ടൺ സാധന സാമഗ്രഹികളാണ് കേരളാ ഹൌസിൽ നിന്നും മാത്രമായി ദുരിതബാധിത കേന്ദ്രങ്ങളിലേക്ക് കയറ്റി അയച്ചത്.
കേരളാ ഹൗസിൽ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി നടന്നു കൊണ്ടിരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത യുവ സന്നദ്ധപ്രവർത്തകർ സ്നേഹ വിരുന്നിനായി ഒത്തു കൂടിയപ്പോൾ ജന്മനാടിനോടുള്ള സ്നേഹത്തോടൊപ്പം മലയാളിയെന്ന വികാരത്തിനും ആക്കം കൂടുകയായിരുന്നു. തിരക്ക് പിടിച്ച നഗരജീവിതത്തിൽ വിവിധ മേഖലകളിൽ വിശ്രമമില്ലാതെ ജോലിയെടുത്തു കൊണ്ടിരുന്നവരാണ് പെട്ടെന്ന് യന്ത്രികജീവിതത്തിന് വിരാമമിട്ട് കഴിഞ്ഞ കുറെ ദിവസങ്ങളിലായി കേരളത്തിലെ ദുരിതം പേറുന്നവരുടെ കണ്ണീരൊപ്പാനായി ഒത്തു കൂടിയതും ടൺ കണക്കിന് സാധന സാമഗ്രഹികൾ ജന്മനാട്ടിലേക്കയച്ചതും

കേരളത്തിലേക്ക്  സാമഗ്രഹികൾ ട്രക്കുകളിലും കാർഗോകളിലുമായി അയക്കുവാൻ സീസാഗാ ഗ്രൂപ്പ്, ശ്രീട്രാൻസ്‌ ലോജിസ്റ്റിക് കൂടാതെ അക്ബർ ട്രാവൽസ് തുടങ്ങിയ സ്ഥാപനങ്ങളുടെ സേവനം സ്തുത്യർഹമായിരുന്നു. ഇതിന് പുറമേ കോസ്റ്റ് ഗാർഡിന്റെ ഷിപ്പുകളും റെയിൽവേ വാഗണുകളും സാധനങ്ങൾ കൊടുത്തയയ്ക്കാൻ പ്രയോജനപ്പെടുത്തി. നഗരത്തിലെ മലയാളി സമാജങ്ങൾ, പ്രാദേശിക സംഘടനകൾ, സന്നദ്ധ സംഘടനകൾ കൂടാതെ വ്യക്തികളും സ്ഥാപനങ്ങളും ഒരേ മനസ്സോടെയാണ് അടിയന്തഘട്ടത്തിൽ കൈകോർത്തു പ്രവർത്തിച്ചത്. മഹാരാഷ്ട്ര സംസ്ഥന ആരോഗ്യ മന്ത്രി ഗിരീഷ് മഹാജൻ, പൊതു മരാമത്ത് വകുപ്പ് മന്ത്രി ഏക്നാഥ് ഷിൻഡെ കൂടാതെ വിവിധ പ്രാദേശിക ജനപ്രതിനിധികൾ തുടങ്ങിയവരുടെ നേരിട്ടുള്ള ഇടപെടലുകളും പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്.
എം കെ നവാസ്, ശശികുമാർ നായർ, മാത്യു തോമസ്, ശ്രീകാന്ത് നായർ, പി പി അശോകൻ, പ്രിയ വർഗീസ്, മുദ്ര സന്തോഷ്, പ്രേംദാസ്, മുരളീധരൻ, എൽദോ തോമസ്, എൻ ടി പിള്ള, അഡ്വക്കേറ്റ് പ്രേമാ മേനോൻ, രാമകൃഷ്ണൻ, അനിൽ പെരുമല ടോമി മാത്യു, മനോജ്‌കുമാർ, രാജേഷ് മേനോൻ തുടങ്ങി നിരവധി പ്രമുഖർ കേരളത്തിലെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായ സാമൂഹിക പ്രവർത്തകരാണ്
നിരവധി സന്നദ്ധ സേവകരും കേരളത്തിലെത്തി അവശത അനുഭവിക്കുന്നവരിലേക്ക് നേരിട്ടും സാധനങ്ങൾ എത്തിച്ചിരുന്നു. പ്രധാനമായും വയനാട്, കുട്ടനാട്, ചെങ്ങന്നൂർ, നിരണം, തൃക്കൊടിത്താനം, പെരുമ്പാവൂർ, കൊടുങ്ങല്ലൂർ, നെടുമ്പാശ്ശേരി, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം മുംബൈയിൽ നിന്നുള്ള പ്രതിനിധികൾ നേരിട്ടെത്തി വിതരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.  കേരള ഹൗസ് മാനേജർ രാജീവ്, പി ഡി ജയപ്രകാശ്, ടി എൻ ഹരിഹരൻ,  ബാലകൃഷ്ണൻ, സതീഷ്, വത്സൻ മൂർക്കോത്ത്, ഗംഗാധരൻ, കേരളാ ഹൌസ് ജീവനക്കാരായ സാബു, ഷാജൻ, മോഹൻ, അരുൺ, സിന്ധു, എസ് കുമാർ, ബാബുരാജ്, സുമാ രാമചന്ദ്രൻ, കേളി രാമചന്ദ്രൻ, ജയ്‌മോഹൻ, ബിന്ദു ജയൻ, രുഗ്മിണി സാഗർ, ആശിഷ് എബ്രഹാം, റെജി വർഗീസ് കൂടാതെ നൂറിലധികം യുവാക്കളും ഒത്തു ചേർന്നാണ് കേരളാ ഹൌസിലെ സന്നദ്ധ പ്രവർത്തനങ്ങൾ സുഗമമാക്കിയത്.

 


മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സോണിയ സ്പർശം
കൈകോർക്കാം കേരളത്തിനായി; ജന്മനാടിന്‌ സാന്ത്വനവുമായി മുംബൈ മലയാളികൾ ഒത്തുകൂടി


മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ
മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here