കവിതക്കൊരു ദിവസവുമായി മുംബൈ സാഹിത്യവേദി

സാഹിത്യ മേഖലയിൽ നിരവധി വലിയ സംഭാവനകള്‍ നൽകുകയും ചെയ്ത ഡോ ഈ.വി .രാമകൃഷ്ണന്‍ കവിതകളെ വിലയിരുത്തും

0
സെപ്തംബര്‍ 8 ശനിയാഴ്ച രാവിലെ ഒന്‍പതര മണി മുതല്‍ വൈകീട്ട് 5 മണി വരെ മുംബയിലെ സാഹിത്യ സ്നേഹികള്‍ക്കായി കവിതയ്ക്കൊരു ദിവസമൊരുങ്ങുന്നു. ഗോൾഡൻ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന മുംബൈ സാഹിത്യവേദി സംഘടിപ്പിക്കുന്ന സാഹിത്യ സദസ്സിന് ആതിഥേയത്വം വഹിക്കുന്നത് എഴുപതിന്റെ നിറവിൽ നിൽക്കുന്ന ഡോംബിവ്‌ലി കേരളീയ സമാജമാണ്. കലാ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയമായ സമാജത്തിന്റെ കമ്പല്‍പാടയിലുള്ള മോഡല്‍ കോളജിലെ മിനി ആഡിറ്റോറിയമായിരിക്കും മുംബൈയിലെ കവികൾക്കായി വേദിയൊരുക്കുക.

പ്രമുഖ കവിയും നിരൂപകനുമായ ഡോ ഈ.വി .രാമകൃഷ്ണന്‍ കവിതകളെ വിലയിരുത്തും

ഇംഗ്ലീഷിലും മലയാളത്തിലും ഒട്ടേറെ കവിതകള്‍ എഴുതുകയും, ശ്രദ്ധേയമായ നിരൂപണങ്ങളിലൂടെ സാഹിത്യ മേഖലയിൽ നിരവധി വലിയ സംഭാവനകള്‍ നൽകുകയും ചെയ്ത  പ്രമുഖ കവിയും നിരൂപകനുമായ ഡോ ഈ.വി .രാമകൃഷ്ണന്‍ കവിതകളെ വിലയിരുത്തും.  “പ്രവാസത്വത്തിന്‍റെ കവിത , ഭാവിയുടെ കവിതയാണ്” എന്ന വിഷയത്തില്‍ രാമകൃഷ്ണൻ പ്രഭാഷണം നടത്തും. കവിയും ചിന്തകനുമായ ഈ.ഐ.എസ് . തിലകന്‍ നടത്തുന്ന ” സംസ്കാരവും കവിതയും” എന്ന പ്രഭാഷണവും ഉണ്ടായിരിക്കുമെന്ന് സാഹിത്യവേദി കൺവീനർ സി പി കൃഷ്ണകുമാർ അറിയിച്ചു. അന്‍പതോളം കവികള്‍ സ്വന്തം കവിത അവതരിപ്പിക്കും. പ്രവാസിയുടെ സാഹിത്യ ശ്രമങ്ങളെ പരിപോഷിപ്പിക്കുവാൻ സംഘടിപ്പിക്കുന്ന വേദിയെ നഗരത്തിലെ കവികളും സാഹിത്യ സ്നേഹികളും സമ്പന്നമാക്കും .


മയിൽ‌പീലി – മുംബൈയിലെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ കൈരളി ടി വിയിൽ
മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും

മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ
മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here