അകാലത്തിൽ പൊലിഞ്ഞത് കല്യാൺ മലയാളികളുടെ പ്രിയ സഖാവ്

കല്യാൺ മലയാളികളുടെ ജനകീയ മുഖമായിരുന്ന കെ കെ രാധാകൃഷ്ണന് മുംബൈ സാംസ്‌കാരിക ലോകത്തിന്റെ യാത്രാമൊഴി.

0
കല്യാൺ മലയാളി സമാജമടക്കമുള്ള വിവിധ സാംസ്‌കാരിക സംഘടനകളിൽ സജീവ സാന്നിധ്യമായിരുന്ന കെ കെ രാധാകൃഷ്ണന്റെ വിയോഗം ഞെട്ടലോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും ഉൾക്കൊണ്ടത്. കല്യാൺ ഈസ്റ്റിൽ ഹനുമാൻ നഗറിലെ ലോട്ടസ് കോംപ്ലക്സിൽ  താമസിച്ചിരുന്ന രാധാകൃഷ്ണൻ കുറെ നാളുകളായി കരൾ സംബന്ധമായ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് നടന്ന സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു. ശാന്തശീലനും നല്ലൊരു സംഘടകനുമായ രാധാകൃഷ്ണന്റെ വിയോഗം പ്രദേശത്തെ സാംസ്‌കാരിക ലോകത്തിന് വലിയ നഷ്ടമായിരിക്കുമെന്ന് സാമൂഹിക പ്രവർത്തകനും അദ്ധ്യാപകനുമായ റോയ് കൊട്ടാരം പറഞ്ഞു. നിസ്വാർത്ഥമായ സാമൂഹിക സേവനമാണ് രാധാകൃഷ്ണന്റെ മുഖമുദ്രയെന്നും മലയാളി സമാജത്തിൽ ഒരുമിച്ചു പ്രവർത്തിച്ച നാളുകൾ ഓർത്തെടുത്തു റോയ് അനുസ്മരിച്ചു. എല്ലാവരോടും സഹവർത്തിത്വത്തോടെ ഇടപെടാറുള്ള രാധാകൃഷ്ണന്റെ അകാല വിയോഗം ഒരു നല്ല സഹപ്രവർത്തകനെയാണ് നഷ്ടപ്പെടുത്തിയതെന്ന് രാജൻ പണിക്കർ പറഞ്ഞു. കഴിഞ്ഞ 20 കൊല്ലമായി തന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന രാധാകൃഷ്ണനെ കുറിച്ച് നല്ലത് മാത്രമാണ് രാജനും പറയാനുണ്ടായിരുന്നത്.

ഇടതുപക്ഷ പ്രവർത്തകനായ രാധാകൃഷ്ണന് അന്ത്യോപചാരമര്‍പ്പിക്കാന്‍ നിരവധി പാർട്ടി പ്രവർത്തകരും സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. വിപ്ലവ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ഇടതു സഹയാത്രികർ പ്രിയ സഖാവിന് യാത്രാമൊഴിയേകിയത്.
കേരളത്തിൽ ഉഴവൂർ സ്വദേശിയാണ് അകാലത്തിൽ പൊലിഞ്ഞു പോയ രാധാകൃഷ്ണൻ. ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്നതാണ് കുടുംബം .

ഗൾഫിൽ നിന്നുള്ള മടക്കയാത്രക്കിടെ മരണമടഞ്ഞ മലയാളിക്ക് കല്യാണിൽ കണ്ണീരോടെ വിട
ബാബുരാജിന്റെ മരണത്തിൽ മനം നൊന്തു മുംബൈ സാംസ്‌കാരിക ലോകം

LEAVE A REPLY

Please enter your comment!
Please enter your name here