ശരീരദാന ക്യാമ്പ് ആദര്‍ശ് വിദ്യാലയത്തില്‍

മരണാനന്തരം നമ്മുടെ ശരീരം ദഹിപ്പിച്ചോ മറവുചെയ്തോ കളയാതിരിക്കാം. അവ ഭൂമിയിൽ ആവശ്യമുണ്ടെന്ന് നന്നായി അറിയാവുന്നത് ദൈവത്തിനും ശാസ്ത്രത്തിനുമാണ് ; ദൈവീകവും ശാസ്ത്രീയവുമാണ് ശരീരദാനം.

0
മുംബൈ റാഷണലിസ്റ്റ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 8 ശനിയാഴ്ച വൈകിട്ട് 6.30ന് ആദര്‍ശ് വിദ്യാലയത്തില്‍ വെച്ച് ശരീരദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നവിമുംബൈയിലെ എം.ജി.എം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ Dr.Anjali S. Sabnis – Prof.& Head Dept. of Anatomy, Dr.Bhavana S.Junagade – Asstt.Professor and Prakash Mane- Asstt.Lecturer, Coordinator Body donation എന്നിവർ ക്യാമ്പില്‍ പങ്കെടുത്ത് സംസാരിക്കും. വൈദ്യശാസ്ത്ര പഠനത്തിനും ഗവേഷണത്തിനുമായി മരണാനന്തരം ശരീരം ദാനം ചെയ്യുന്നതിനും അതിനെക്കുറിച്ച് മനസ്സിലാക്കുവാനും ഈ പരിപാടി ഉപകരിക്കും. മറ്റു പലരുടെയും ശരീരങ്ങള്‍ പഠിക്കാന്‍ ലഭിച്ചത് കൊണ്ട് വളര്‍ന്ന ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ ഗുണഭോക്താക്കളാണ് ഇന്ന് ജീവിച്ചിരിക്കുന്നവർ.
ശരീരം ദാനം ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം പഠനാവശ്യങ്ങള്‍ക്ക് ശരീരം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുവാനുള്ള ധാര്‍മ്മിക ബാധ്യതയുണ്ടെന്നും മനുഷ്യായുസിൽ ചെയ്യാവുന്ന ഏറ്റവും വലിയ ദാനമാണിതെന്നും സംഘാടകർ പറയുന്നു.
ശരീരം ദാനം ചെയ്യാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് നേരത്തെ പൂരിപ്പിച്ച ഒരു ഫോം, അടുത്ത രണ്ട് ബന്ധുക്കളുടെ ഒപ്പും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ക്യാമ്പില്‍ കൈമാറാവുന്നതാണ്. മെഡിക്കല്‍ കോളേജില്‍ നിന്നും ഇങ്ങനെ സന്നദ്ധരായവര്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റും ബോഡി ഡോണർ കാർഡും ലഭിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് എം.ആര്‍.എ കണ്‍വീനറുമായി താഴെക്കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
വലിയ സാമൂഹ്യ നന്മ ലക്ഷ്യം വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ ശരീരദാനത്തിന് സന്നദ്ധരായവർക്കും അല്ലാത്തവർക്കും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് – വര്‍ഗ്ഗീസ് പി.എ. 8848093540

മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സോണിയ സ്പർശം


മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ

LEAVE A REPLY

Please enter your comment!
Please enter your name here