സഖാവ് സി ആർ തമ്പി ഓർമ്മയായി. ഞെട്ടൽ വിട്ടു മാറാതെ മുംബൈ

ഭൗതിക ശരീരം ബേലാപ്പൂരിലെ വീട്ടിലും പാർട്ടി ഓഫീസിലും പൊതു ദർശനത്തിന് വച്ച ശേഷം ജന്മ നാടായ വൈക്കത്തേക്ക് കൊണ്ട് പോകും

0
അവസാന നിമിഷം വരെ ജനങ്ങൾക്കിടയിൽ നിന്നും പ്രവർത്തിച്ച മുംബൈയുടെ പ്രിയപ്പെട്ട സഖാവിന്റെ വേർപാട് ഞെട്ടലോടെയാണ് മുംബൈ സാംസ്‌കാരിക ലോകം ഉൾക്കൊണ്ടത്. ഈ ആഴ്ചയിൽ വിട പറയാതെ വേർപിരിയുന്ന മൂന്നാമത്തെ ഇടതു സഹയാത്രികനാണ് സഖാവ് തമ്പി.
സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന ബാബുരാജിന്റെയും കെ കെ രാധാകൃഷ്ണന്റെയും ആകസ്മിക വേർപാടിന്റെ ദുഃഖത്തിൽ ൽ നിന്നും ഇനിയും നഗരം മുക്തമായിട്ടില്ല.
ഇന്നലെ രാത്രി ഏറെ വൈകും വരെ കേരളാ ഹൌസിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സി ആർ തമ്പി എന്ന മുംബൈ മലയാളികളുടെ തമ്പി ചേട്ടൻ. കേരളാ ഹൌസിൽ രാത്രി ഏറെ വൈകും വരെ ഒന്നിച്ചുണ്ടായിരുന്നവർക്ക് പെട്ടെന്നുള്ള സഹപ്രവർത്തകന്റെ വേർപാട് ഉൾക്കൊള്ളാൻ ഇനിയുമായിട്ടില്ല. ഞെട്ടലോടെയാണ് പലരും വാർത്ത കേട്ടത്. കഴിഞ്ഞ ഒരു മാസത്തോളമായി കേരളാ ഹൌസ് കേന്ദ്രീകരിച്ചു നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന തമ്പി ഇന്നലെയും രാത്രി വൈകും വരെ കേരളാ ഹൌസിൽ ഉണ്ടായിരുന്നു. ഇന്ന് രാവിലെ നെഞ്ചു വേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഹൃദയാഘാതം മൂലമായിരുന്നു മരണം.
ബേലാപ്പൂർ സി പി എം യൂണിറ്റ് മെമ്പറും മുതിർന്ന സാമൂഹിക പ്രവർത്തകനുമായ സഖാവ് തമ്പിയുടെ മരണത്തിൽ മുംബൈ സാംസ്‌കാരിക ലോകം ദുഃഖം രേഖപ്പെടുത്തി. ശ്രീനാരായണ മന്ദിര സമിതിയുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു അകാലത്തിൽ വിട്ടു പിരിഞ്ഞു പോയ തമ്പി. കോട്ടയം വൈക്കം സ്വദേശിയാണ്. 66 വയസ്സ് പ്രായം. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ – സംസ്ഥാന നേതാക്കളുമായി വളരെയടുത്ത ബന്ധമുള്ളയാളായ തമ്പി മിതഭാഷിയും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനുമായിരുന്നു.
ഭൗതിക ശരീരം വൈകീട്ട് 7 മണി വരെ ബേലാപ്പൂരിലെ വീട്ടിൽ പൊതു ദർശനത്തിന് വച്ച ശേഷം ജന്മ നാടായ വൈക്കത്തേക്ക് കൊണ്ട് പോകും

C-6/8/01, Sector 6, CBD Belapur (East) – Contact No. 9870049493ബാബുരാജിന് മുംബൈയുടെ യാത്രാമൊഴി
അകാലത്തിൽ പൊലിഞ്ഞത് കല്യാൺ മലയാളികളുടെ പ്രിയ സഖാവ്

LEAVE A REPLY

Please enter your comment!
Please enter your name here