കേരളീയ കേന്ദ്ര സംഘടനയുടെ മേൽനോട്ടത്തിൽ വിപുലമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചാലക്കുടിയിൽ

തൃശൂരിൽ ഏറ്റവും അധികം നാശ നഷ്ടങ്ങൾ സംഭവിച്ച ചാലക്കുടി കാടുകുറ്റി പ്രദേശങ്ങൾ കേന്ദ്രമാക്കിയാണ് കെ കെ എസ് ടീം പ്രവർത്തിച്ചത്

0
മുംബൈയിൽ നിന്നും പല ഘട്ടങ്ങളിലായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്നു വരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. കേരളീയ കേന്ദ്ര സംഘടനയുടെ നേതൃത്വത്തിൽ തൃശൂർ കേന്ദ്രമാക്കിയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തിയായി. തൃശൂരിൽ ഏറ്റവും അധികം നാശ നഷ്ടങ്ങൾ സംഭവിച്ച ചാലക്കുടി കാടുകുറ്റി പ്രദേശങ്ങൾ കേന്ദ്രമാക്കിയാണ് കെ കെ എസ് ടീം പ്രവർത്തിച്ചത്. ശശികുമാർ നായർ, ഗോപി പിള്ള എന്നിവരാണ് കെ കെ എസ്സിന്റെ പ്രതിനിധികളായി ചാലക്കുടിയിൽ സാധന സമഗ്രഹികൾ വിതരണം നടത്തിയത്.

കഴിഞ്ഞ ഞാറയറാഴ്ച മുംബൈയിൽ നിന്നും കയറ്റി അയച്ച 8 ടണ്ണോളം സാധന സാമഗ്രഹികളടങ്ങുന്ന ട്രക്ക് ഇന്നലെ കേരളത്തിലെത്തി. ചാലക്കുടിയിലെ കാടുകുറ്റി പഞ്ചായത്തിൽ ബദ്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ മേൽനോട്ടത്തിലാണ് ദുരിതബാധിതർക്ക് വിതരണം ചെയ്യുവാനുള്ള പദ്ധതികൾ പൂർത്തിയാക്കിയതെന്നു കെ കെ എസ് പ്രതിനിധി ശശികുമാർ അറിയിച്ചു. ഈ പ്രദേശങ്ങളിലെല്ലാം 9 അടി ഉയരത്തിലായിരുന്നു വെള്ളം കയറിയതെന്നും അത് കൊണ്ട് തന്നെ നാശനഷ്ടങ്ങൾ വളരെ കൂടുതലാണെന്നും ശശികുമാർ പറഞ്ഞു. ഏകദേശം അമ്പതോളം സന്നദ്ധ സേവകർ സാധന സമഗ്രഹികൾ വണ്ടിയിൽ നിന്നും ഇറക്കുന്നതിനും വിതരണത്തിനുമായി പഞ്ചായത്തിൽ ഉണ്ടായിരുന്നുവെന്നും നല്ല സഹകരണമാണ് നാട്ടുകാർ നൽകിയതെന്നും കെ കെ എസ് ടീം പറഞ്ഞു.
പ്രധാനമായും കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് സൊസൈറ്റി, ചൂർണിക്കര ഗ്രാമ പഞ്ചായത്ത് , ഗുരുദേവ സമാജം – കൊടുങ്ങല്ലൂർ, കൂടാതെ മാള സെന്റ് ആന്റണീസ് സെക്കണ്ടറി സ്‌കൂൾ, സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്‌കൂൾ, കുറ്റിക്കാട് എന്നിവിടങ്ങളിലാണ് സഹായമഭ്യർത്ഥന പ്രകാരം സാധന സമഗ്രഹികൾ ബന്ധപ്പെട്ടവർക്ക് കൈമാറിയതെന്നാണ് കെ കെ എസ് ടീം അറിയിച്ചത്.

മഹാനഗരം മലയാള നാടിനോടൊപ്പം
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo

LEAVE A REPLY

Please enter your comment!
Please enter your name here