മുംബൈ താനെ യൂണിയൻ 15 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നൽകി

0

എസ്.എന്‍.ഡി.പി യോഗം ആസ്ഥാന മന്ദിരത്തിന്‍റെ പ്രവേശന കർമ്മ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുംബൈ – താനെ യൂണിയൻ പ്രസിഡന്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി പത്മനാഭൻ, യോഗം ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ ബാലേഷ്, ബിനു, യുണിയൻ കൗൺസിലർ സുരേന്ദ്രൻ എന്നിവരാണ് SNDP യോഗം ജനറൽ സെക്രട്ടറിയുടെ പ്രളയദുരിതാശ്വാസനിധിയിലേക്ക് ആദ്യ ഗഡുവായ 15 ലക്ഷം രൂപയുടെ ചെക്ക് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന് കൈമാറിയത് .

ഇന്ന് രാവിലെ കൊല്ലത്ത് നടന്ന ചടങ്ങിൽ യോഗം പ്രസിഡന്‍റ് ഡോ.എം.എന്‍ സോമൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി , ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് , കൗൺസിലർമാർ അസി.സെക്രട്ടറിമാർ, പോഷക സംഘടനാ ഭാരവാഹികൾ, വിവിധ യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സോണിയ സ്പർശം
കൈകോർക്കാം കേരളത്തിനായി; ജന്മനാടിന്‌ സാന്ത്വനവുമായി മുംബൈ മലയാളികൾ ഒത്തുകൂടി

LEAVE A REPLY

Please enter your comment!
Please enter your name here